കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ട്രഷററും ഫാൽട്ട നിയോജക മണ്ഡലത്തിലെ എംഎൽഎയുമായ തമോനാഷ് ഖോഷ് കൊവിഡ് മൂലം മരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മെയ് 23നാണ് അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എംഎൽഎയുടെ മരണത്തിൽ മുഖ്യമന്ത്രി മമതാ ബാനർജി അനുശോചനം രേഖപ്പെടുത്തി. 35 വർഷമായി പാർട്ടിക്കും ജനങ്ങൾക്കുമായാണ് തമോനാഷ് ഖോഷ് പ്രവർത്തിച്ചതെന്ന് മമതാ ബാനർജി ട്വിറ്ററിൽ കുറിച്ചു.
കൊവിഡ് ബാധിച്ച് തൃണമൂൽ കോൺഗ്രസ് എംഎൽഎ തമോനാഷ് ഖോഷ് മരിച്ചു - apollo hospital
മെയ് 23നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എംഎൽഎ തമോനാഷ് ഖോഷിനെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തൃണമൂൽ കോൺഗ്രസ് എംഎൽഎ തമോനാഷ് ഖോഷ് കൊവിഡ് മൂലം മരിച്ചു
തുടർച്ചയായ മൂന്ന് തവണയാണ് അദ്ദേഹം എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്. കൊവിഡ് മൂലം മരിക്കുന്ന ബംഗാളിലെ ആദ്യത്തെ രാഷ്‌ട്രീയ നേതാവാണ് തമോനാഷ് ഖോഷ്.