കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവിനെ അജ്ഞാതർ വെടിവച്ച് കൊന്നു. 56 വയസുകാരനായ അമീർ അലി ഖാനാണ് കൊല്ലപ്പെട്ടത്. സൗത്ത് 24 പർഗനാസ് ജില്ലയിലെ ബാസന്തിയിൽ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പ്രഭാതസവാരിക്കിടെ ഇദ്ദേഹത്തിന് നേരെ ഒരു സംഘം ആളുകൾ വെടിയുതിർക്കുകയായിരുന്നു. അക്രമികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിനിടെ ക്രൂഡ് ബോംബുകൾ എറിഞ്ഞതിനെ തുടർന്ന് പ്രദേശത്തെ മൂന്ന് പേർക്ക് പരിക്കേറ്റു.
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു - തൃണമൂൽ കോൺഗ്രസ് ബംഗാൾ
സൗത്ത് 24 പർഗനാസ് ജില്ലയിലെ ബാസന്തിയിൽ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
![ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു Keywords* Add TMC leader murder TMC leader bengal TMC leader south 24 parganas തൃണമൂൽ കോൺഗ്രസ് ബംഗാൾ തൃണമൂൽ കോൺഗ്രസ് യൂത്ത് വിങ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-02:45-7554898-626-7554898-1591775122919.jpg)
TMC
തൃണമൂൽ കോൺഗ്രസിലെ തന്നെ ഒരു വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണമുയർന്നു. സംഭവത്തെ തുടർന്ന് പൊലീസ് തൃണമൂൽ കോൺഗ്രസ് യൂത്ത് വിങ് നേതാവിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ക്രൂഡ് ബോംബുകൾ കണ്ടെത്തി. എന്നാൽ പ്രാദേശിക പാർട്ടി നേതൃത്വം ആരോപണങ്ങൾ നിഷേധിച്ചു.