കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെയുള്ള കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ ആരോപണം തള്ളി തൃണമൂല്‍ കോണ്‍ഗ്രസ്. ഇന്തോ ബംഗ്ലാദേശ് ബോര്‍ഡര്‍ വഴി അവശ്യവസ്‌തുക്കള്‍ കൊണ്ടുപോവാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്നായിരുന്നു ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയുടെ ആരോപണം. ഡല്‍ഹിയിലെ സൈനിക മേധാവിമാരെ പ്രീതിപ്പെടുത്താനാണ് അദ്ദേഹത്തിന്‍റെ ശ്രമമെന്ന് ടിഎംസി നേതാക്കള്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തേക്ക് അയക്കുന്നത് വളരെ കുറച്ച് പരിശോധന കിറ്റുകളും, ഉപയോഗ ശൂന്യമായ ഉപകരണങ്ങളും മാത്രമാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. സംസ്‌ഥാനത്ത് കൊവിഡ് പരിശോധനകള്‍ കുറയുന്നതിന്‍റെ കാരണമിതാണെന്നും നേതാക്കള്‍ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ ആരോപണത്തെ തള്ളി തൃണമൂല്‍ കോണ്‍ഗ്രസ്
ഇന്തോ ബംഗ്ലാദേശ് ബോര്‍ഡര്‍ വഴി അവശ്യവസ്‌തുക്കള്‍ കൊണ്ടുപോവാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയുടെ ആരോപണം.
ചരക്കുനീക്കത്തിനായി സംസ്ഥാനം വിലക്ക് കല്‍പിച്ചിട്ടില്ലെന്നും പ്രാദേശിക പ്രക്ഷോഭം കാരണം നിര്‍ത്തേണ്ടി വന്നതാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും എംപിയുമായ സുഗതാ റോയി വ്യക്തമാക്കി. ഗ്രാമീണരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിക്കപ്പുറത്തും നിന്നും വരുന്ന ട്രക്ക് ഡ്രൈവര്‍മാരും തൊഴിലാളികളും കൊവിഡ് പരത്തുമെന്ന ഭയം ഗ്രാമീണരില്‍ നിലനില്‍ക്കുന്നതിനാലാണ് ഗ്രാമീണര്‍ ചരക്കുനീക്കത്തെ തടയുന്നത്.
സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് നേരത്തെ കേന്ദ്രം വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഏജന്‍സിയായ എന്‍ഐസിഇഡി സംസ്ഥാനത്തിനയച്ച കൊവിഡ് പരിശോധന കിറ്റുകള്‍ ഉപയോഗക്ഷമമല്ലായിരുന്നു. തുടര്‍ന്ന് പരിശോധന കിറ്റുകള്‍ ലാബോറട്ടികളില്‍ നിന്നും പിന്‍വലിക്കുകയാണുണ്ടായത്. സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിച്ച് കേന്ദ്രം കൈ കഴുകുകയാണെന്ന് ടിഎംസി നേതാവ് എംപി മാനസ് ബുനിയ കൂട്ടിച്ചേര്‍ത്തു.