കേരളം

kerala

ETV Bharat / bharat

തിസ് ഹസാരി അക്രമം: ഡിസിപി മോണിക്ക ഭരദ്വാജിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് - ഡിസിപി മോണിക്ക ഭരദ്വാജ്

തിസ് ഹസാരി കോടതി സംഘർഷത്തിൽ അഭിഭാഷകർ  ഡിസിപി മോണിക്ക ഭരദ്വാജിനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

തിസ് ഹസാരി അക്രമം:ഡിസിപി മോണിക്ക ഭരദ്വാജിനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

By

Published : Nov 8, 2019, 7:59 AM IST

ന്യൂഡൽഹി: പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരുമായി ഏറ്റുമുട്ടല്‍ നടന്ന തിസ് ഹസാരി കോടതിയില്‍ അഭിഭാഷകർ ഡിസിപി മോണിക്ക ഭരദ്വാജിനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കോടതി പരിസരത്തെ സംഘർഷത്തെ തുടർന്ന് ഡിസിപി സ്ഥലത്തെത്തുകയായിരുന്നു. തീപിടിച്ച വാഹനത്തിലേക്ക് ചെന്ന മോണിക്ക ഭരദ്വാജിനെ അഭിഭാഷകർ ആക്രമിക്കുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്. പൊലീസ് ഉദ്യോഗസ്ഥർ ഡിസിപിയെ രക്ഷിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

തിസ് ഹസാരി അക്രമം:ഡിസിപി മോണിക്ക ഭരദ്വാജിനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

നവംബർ രണ്ടിന് വൈകിട്ട് തിസ് ഹസാരി കോടതി സമുച്ചയത്തിലാണ് അഭിഭാഷകരും പൊലീസ് ഉദ്യോഗസ്ഥരും ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഒന്നിലധികം പൊലീസ് വാഹനങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു. സംഭവത്തിൽ 20 ൽ അധികം പൊലീസ് ഉദ്യോഗസ്ഥർക്കും നിരവധി അഭിഭാഷകർക്കും പരിക്കേറ്റു. ഏറ്റുമുട്ടലിനെത്തുടർന്ന് ഡൽഹി ഹൈക്കോടതിയുടെ നിർദേശപ്രകാരം രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ട്.

ABOUT THE AUTHOR

...view details