കേരളം

kerala

ETV Bharat / bharat

തിരുച്ചിറപ്പള്ളി ജ്വല്ലറിയിലെ മോഷണം: രണ്ട് പേർ കൂടി പിടിയില്‍ - തിരുച്ചിറപ്പള്ളി ജ്വല്ലറി മോഷണം

തിരുവാരൂരിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മണികണ്‌ഠന്‍, സുരേഷ് എന്നിവര്‍ പിടിയിലായത്.

തിരുച്ചിറപ്പള്ളി ജ്വല്ലറി മോഷണം : രണ്ട് പേർ കൂടി പൊലീസ് കസ്‌റ്റഡിയിൽ

By

Published : Oct 4, 2019, 2:58 PM IST

ചെന്നൈ: തിരുച്ചിറപ്പള്ളിലെ ലളിത ജ്വല്ലറിയില്‍ നടന്ന മോഷണത്തില്‍ രണ്ട് പേർ കൂടി പൊലീസ് കസ്‌റ്റഡിയിൽ. മണികണ്‌ഠന്‍, സുരേഷ് എന്നിവരാണ് ഇന്നലെ രാത്രി തിരുവാരൂരിൽ പൊലീസ് നടത്തിയ പരിശോധനയിൽ പിടിയിലായത്. ഇവരുടെ ബാഗിൽ നിന്ന് അഞ്ച് കിലോ സ്വർണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം എട്ടായി. കഴിഞ്ഞ ദിവസം കസ്റ്റിഡിയിലെടുത്ത ആറ് ജാര്‍ഖണ്ഡ് സ്വദേശികളെ പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്. ബുധനാഴ്‌ച പുലർച്ചെയാണ് 50 കോടിയോളം രൂപയുടെ സ്വര്‍ണ്ണവും വജ്രാഭരണങ്ങളും തിരുച്ചിറപ്പള്ളിയിലെ ജ്വല്ലറിയിൽ നിന്ന് മോഷണം പോയത്. ജ്വല്ലറിയുടെ പിന്‍വശത്തെ ഭിത്തി തകര്‍ത്താണ് കവര്‍ച്ച നടത്തിയത്.

ABOUT THE AUTHOR

...view details