കേരളം

kerala

ETV Bharat / bharat

അയോധ്യ ശിലാസ്ഥാപനം; ടൈംസ് സ്ക്വയറിൽ ശ്രീരാമ ചിത്രങ്ങൾ പ്രദർശിപ്പിക്കും - ടൈംസ് സ്ക്വയർ ശ്രീരാമ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സജ്ജമാക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്ര നിർമാണത്തിന് തറക്കല്ലിടുന്ന ചരിത്ര നിമിഷം ആഘോഷിക്കാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി പ്രമുഖ കമ്മ്യൂണിറ്റി നേതാവും അമേരിക്കൻ ഇന്ത്യ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി പ്രസിഡന്‍റുമായ ജഗദീഷ് സെവാനി പറഞ്ഞു.

Lord Rama  Times Square  Lord Rama's portraits  Ayodhya event  American India Public Affairs  Times Square's giant Nasdaq  അയോധ്യ ശിലാസ്ഥാപനം  ടൈംസ് സ്ക്വയർ ശ്രീരാമ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സജ്ജമാക്കും  ടൈംസ് സ്ക്വയർ
അയോധ്യ

By

Published : Jul 30, 2020, 4:35 PM IST

ന്യൂയോർക്ക്: അയോധ്യ രാമ ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപന ചടങ്ങ് ആഘോഷിക്കുന്നതിനായി ഓഗസ്റ്റ് 5ന് ടൈംസ് സ്ക്വയറിൽ ശ്രീരാമന്‍റെ ചിത്രങ്ങളും 3ഡി ഛായാചിത്രങ്ങളും പ്രദർശിപ്പിക്കും. ചരിത്രത്തിലാദ്യമായാണ് ടൈംസ് സ്ക്വയറിൽ ഇത്തരത്തിലുള്ള ഒരു പരിപാടി നടക്കുന്നത് എന്ന് സംഘാടകർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്ര നിർമാണത്തിന് തറക്കല്ലിടുന്ന ചരിത്ര നിമിഷം ആഘോഷിക്കാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി പ്രമുഖ കമ്മ്യൂണിറ്റി നേതാവും അമേരിക്കൻ ഇന്ത്യ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി പ്രസിഡന്‍റുമായ ജഗദീഷ് സെവാനി പറഞ്ഞു. ഭീമൻ സ്ക്രീനുകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബാഹ്യ ഡിസ്പ്ലേയും ഉയർന്ന റെസല്യൂഷനുമുള്ളവയാണ് ടൈംസ് സ്ക്വയറിലെ സ്ക്രീനുകൾ.

ഓഗസ്റ്റ് 5ന് രാവിലെ എട്ട് മുതൽ രാത്രി 10 വരെ, ശ്രീരാമന്‍റെ ഛായാചിത്രങ്ങൾ വീഡിയോകൾ, ക്ഷേത്രത്തിന്‍റെ രൂപകൽപ്പനയുടെയും വാസ്തുവിദ്യയുടെയും ഛായാചിത്രങ്ങൾ, മോദി ശിലാസ്ഥാപനം നടത്തുന്നതിന്‍റെ ചിത്രങ്ങളും പരസ്യബോർഡുകളിൽ പ്രദർശിപ്പിക്കും. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ടൈംസ് സ്ക്വയറിന്‍റെ ഏറ്റവും ശ്രദ്ധേയവും ജനപ്രിയവുമായ സവിശേഷതകളിലൊന്നാണ് പരസ്യബോർഡുകൾ.

ABOUT THE AUTHOR

...view details