നാളത്തെ ഭാവിക്കായി ഇന്നേ നമ്മൾ പ്രവർത്തിച്ച് തുടങ്ങിയാല്‍ മാത്രമേ ഭാവിയിലെ ഇരുണ്ട കരങ്ങളില്‍ നിന്ന് നമ്മുടെ പരിസ്ഥിതിയെ രക്ഷിക്കാനാകൂ. ഈ ഗ്രീഷ്‌മം അപ്രത്യക്ഷമാകുമ്പോൾ പുതിയ ഒരു പ്രതീക്ഷയ്ക്കാണ് വഴിയൊരുക്കുന്നത്. അനന്തമായ പ്രതീക്ഷകളുള്ള ലോകം പുതിയതും ആധുനികവുമായ ഒരു ലോകത്തേക്ക് സഞ്ചരിക്കാൻ പാലങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഇന്നലത്തെ തെറ്റുകളെ തിരുത്തിയാണ് നാളെയുടെ ലോകം സൃഷ്ടിക്കാനുള്ള പാത പണിയേണ്ടത്. അഗ്നി വിഴുങ്ങി കൊണ്ടിരിക്കുന്ന ലോകത്താണ് നമ്മൾ ജീവിക്കുന്നതെങ്കിലും ആ യാഥാർത്ഥ്യത്തെ ആരും ഉൾക്കൊള്ളുന്നില്ല എന്നതാണ് സത്യം. അടുത്ത 10 വർഷത്തിനുള്ളില്‍ കാലാവസ്ഥ വൃതിയാനങ്ങൾ പരിഹരിക്കുന്നതിന് നമ്മൾ എത്രത്തോളം ഫലപ്രദമാണെന്നതാണ് ചോദ്യം. ഈ പച്ചപ്പ് എങ്ങനെ സംരക്ഷിക്കാമെന്നും അടുത്ത തലമുറകളെ അലട്ടുന്ന പ്രകൃതി ദുരന്തങ്ങളെ എങ്ങനെ നിയന്ത്രിക്കുമെന്നും മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാല്‍ ഈ വിപത്തിന്‍റെ എല്ലാം സ്വീകർത്താക്കൾ നമ്മൾ അല്ലെന്നും നമ്മൾ വേണ്ടത്ര സുരക്ഷിതരാണെന്നും നമുക്ക് തോന്നും. പക്ഷേ നിർഭാഗ്യവശാല്‍ അത് ശരിയല്ല. ഉടൻ തന്നെ ഈ ദുരന്തങ്ങൾക്ക് നടുവില്‍ നാം അകപ്പെടുമെന്നതാണ് സത്യം.
അതിന് ഉദാഹരണങ്ങളാണ് ചെന്നൈയിലും മുംബൈയിലും കണ്ടത്. അപ്രതീക്ഷിതമായുണ്ടായ ശക്തമായ മഴയില്‍ ചെന്നൈ നഗരം വെള്ളപ്പൊക്കത്തില്‍ മുങ്ങി പോയി. പ്രളയം ശേഷം നഗരം നേരിട്ടത് അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ്. കാലാനുസൃതമായ മഴയെ തുടർന്ന് മുംബൈ നഗരവും വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയി. അതേസമയം, കാർഷിക ആവശ്യങ്ങള്‍ക്കായി ശരിയായ അളവില്‍ മഴ പെയ്യുന്നുണ്ട്. തുടർച്ചയായ മഴ വെള്ളക്കെട്ടുകളിലേക്കും അഴുക്കുചാലുകളിലേക്കും നയിക്കുന്നു. ഇത് കൊതുക് പോലുള്ള വിവിധ പ്രാണികളുടെ പ്രജനന കേന്ദ്രമായി മാറുകയും ഡെങ്കി, കോളറ തുടങ്ങിയ അപകടകരമായ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ഇതിന്‍റെയെല്ലാം അടിസ്ഥാനം കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമല്ലാതെ മറ്റൊന്നുമല്ല. ഈ കാലാവസ്ഥാ വ്യതിയാനവും ഉള്ളിയുടെ വിപണിയിലെ വിലക്കയറ്റവും തമ്മിൽ നേരിട്ട് ആനുപാതികമായ ബന്ധമുണ്ടോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അകാലവും അഭൂതപൂർവവുമായ മഴയും വിളനാശവും തെറ്റായ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമാണെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. അങ്ങനെ ഉള്ളിയുടെ വിളവെടുപ്പ് കുറയുന്നു. ഉള്ളി ഉല്‍പന്നങ്ങളുടെ ഈ അഭാവമാണ് വിപണി വില സാധാരണക്കാരുടെ പരിധിക്കപ്പുറത്തേക്ക് ഉയരാൻ കാരണം.
ആഗോളതാപനം: ഭൂമിയുടെ ഉപരിതല താപനില ഇതിനോടകം തന്നെ ഒരു ഡിഗ്രി സെന്‍റിഗ്രേഡ് ഉയർന്നു. ഇത് രണ്ട് ഡ്രിഗ്രി വരെ ഉയർന്നാല്‍ മഞ്ഞു മലകളും ഹിമാലയവും ഉരുകുകയും തീരപ്രദേശങ്ങൾ വെള്ളത്തില്‍ മുങ്ങി വലിയ അപകടങ്ങള്‍ ഉണ്ടാകുകയും ചെയ്യും. അതിനാല്‍ ആഗോള താപനില പരമാവധി 1.5 ഡിഗ്രിയില്‍ കൂടാതിരിക്കാനുള്ള അടിയന്തര നടപടി എത്രയും പെട്ടെന്ന് കണ്ടെത്തേണ്ടതുണ്ട്.
ജൈവ പ്രക്രിയകളെ ബാധിക്കുന്ന വസ്തുതകള്‍: കല്‍ക്കരി, പെട്രോ ഉത്പന്നങ്ങൾ എന്നിവയില്‍ നിന്ന് അന്തീരക്ഷത്തിലേക്ക് പുറത്തള്ളുന്ന കാർബണിന്‍റെ അളവ് 300 പിപിഎമ്മില്‍ നിന്ന് 400 പിപിഎമ്മിലേക്ക് വർദ്ധിക്കുന്നുണ്ട്. ആഗോളതാപനത്തിന് കാരണമാകുന്ന ഇവ നിയന്ത്രിക്കുന്നതാണ് ഈ ദശകത്തിലെ വെല്ലുവിളി. ഇവ സമുദ്രങ്ങളില്‍ അലിഞ്ഞു ചേരുന്നതിന് 200 വർഷത്തിലധികം സമയം എടുക്കും. ഈ ദശകത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ പരിഹാരങ്ങൾ കണ്ടുപിടിക്കുകയെന്നത്.
നമുക്ക് എന്ത് ചെയ്യാൻ കഴിയുന്ന കാര്യങ്ങള്‍:റിയോ ചാരിറ്റബിൾ കോൺഫറൻസ് (1992) മുതൽ പാരീസ് കരാർ (2016) വരെ കാലാവസ്ഥാ വ്യതിയാനം തടയാൻ ആഗോള രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും മൂന്ന് പതിറ്റാണ്ടിലേറെയായി ശ്രമിക്കുന്നു. ഇത് സർക്കാരുകളുടെ മാത്രം ഉത്തരവാദിത്തമായിരിക്കരുത്. പക്ഷേ വ്യക്തിഗത തലത്തിൽ, കാലാവസ്ഥാ ബോധമുള്ളവരായിരിക്കുന്നതിൽ ഓരോരുത്തർക്കും പങ്കുണ്ട്.