ചെന്നൈ: വിദ്യഭ്യാസ സ്ഥാപനങ്ങൾ പരമ്പരാഗത പഠന രീതിയിൽ നിന്ന് മാറി ചിന്തിക്കേണ്ട സമയമായെന്നും വിദ്യാർഥികൾക്ക് ചരിത്രം പഠിക്കാൻ അവസരമുണ്ടാക്കണമെന്നും വൈസ് പ്രസിഡൻ്റ് എം. വെങ്കയ്യ നായിഡു. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ നാഷണൽ കോളജിൻ്റെ ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സയൻസ് വിദ്യാർഥികൾക്ക് സാമൂഹ്യ ശാസ്‌ത്ര പഠനത്തിനായി അവസരം നൽകണമെന്നും സാമൂഹ്യശാസ്‌ത്രത്തിലെ ശാസ്ത്രീയ മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മേഖല അഴിച്ചുപണിയേണ്ട സമയമായെന്ന് എം. വെങ്കയ്യ നായിഡു - ശതാബ്ദിയാഘോഷം
സാമൂഹ്യശാസ്‌ത്രത്തിലെ ശാസ്ത്രീയ മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും സയൻസ് വിദ്യാർഥികൾക്ക് സാമൂഹ്യ ശാസ്‌ത്ര പഠനത്തിന് അവസരം നൽകണമെന്നും അദ്ദേഹം പറഞ്ഞു
![വിദ്യാഭ്യാസ മേഖല അഴിച്ചുപണിയേണ്ട സമയമായെന്ന് എം. വെങ്കയ്യ നായിഡു M. Venkaiah Naidu National College centenary celebrations Tiruchirappalli എം. വെങ്കയ്യ നായിഡു സാമൂഹ്യ ശാസ്‌ത്ര പഠനം വിദ്യഭ്യാസ സ്ഥാപനങ്ങൾ ശതാബ്ദിയാഘോഷം തമിഴ്‌നാട് തിരുച്ചിറപ്പള്ളി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5668391-113-5668391-1578678510511.jpg)
വിദ്യഭ്യാസ മേഖല അഴിച്ചുപണിയേണ്ട സമയമായെന്ന് എം. വെങ്കയ്യ നായിഡു
പഠന മേഖലക്ക് അതീതമായി വിദ്യാർഥികൾക്ക് ഇന്ത്യയുടെ ചരിത്രവും മഹദ് വ്യക്തികളെക്കുറിച്ചും പഠിക്കാൻ അവസരം നൽകണമെന്നും നായിഡു കൂട്ടിച്ചേർത്തു. ഇന്ത്യയിലെ സാക്ഷരതയിലുള്ള കുറവാണ് രാജ്യത്തിൻ്റെ സാമൂഹിക-സാമ്പത്തിക പുരോഗതിക്ക് പ്രധാന തടസ്സമെന്നും ലോക രാഷ്ട്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ സാക്ഷരതയിൽ പിന്നിലാണെന്നും നായിഡു പറഞ്ഞു.