കേരളം

kerala

ETV Bharat / bharat

നാടിന് മധുരം പകരും ബിഹാറിന്‍റെ 'തിൽകുത്' - bihar

ബിഹാറിലെ പ്രധാന ഭക്ഷണ കേന്ദ്രമായ ഗയ കഴിഞ്ഞ 200 വർഷമായി തിൽകുത് പലഹാരത്തിന് പ്രശസ്തമാണ്.

3 MP Tilkut of Gaya  നാടിന് മധുരം പകരും ബിഹാറിന്‍റെ തിൽകുത്  Tilkut of Bihar will add sweetness to the country  നരേന്ദ്ര മോദി  bihar  patna
നാടിന് മധുരം പകരും ബിഹാറിന്‍റെ 'തിൽകുത്'

By

Published : Jan 18, 2021, 5:21 AM IST

പട്‌ന: നമ്മുടെ പ്രധാമന്ത്രി നരേന്ദ്ര മോദിക്ക് വരെ പ്രിയം ആയി മാറിയ വളരെ പ്രശസ്തമായ മധുര പലഹാരമാണ് ലിറ്റി ചോക്ക. എന്നാൽ ലിറ്റി ചോക്ക മാത്രമല്ല, മനേരിലെ ലഡു, സിലാവിലെ ഖാജ എന്നിങ്ങനെ വേറെയും ധാരാളം പരമ്പരാഗത ഭക്ഷണങ്ങൾ ഉണ്ട്. അവയെല്ലാം ഒരു തവണ കഴിച്ചു കഴിഞ്ഞാൽ തീർച്ചയായും നിങ്ങൾ പറയും, എന്താ സ്വാദ് എന്ന്.

തിൽകുത് അതിൽ ഒന്നാണ്. ബിഹാറിലെ പ്രധാന ഭക്ഷണ കേന്ദ്രമായ ഗയ കഴിഞ്ഞ 200 വർഷമായി ഈ മധുര പലഹാരത്തിന് പ്രശസ്തമാണ്. എള്ളും ശർക്കരയും അല്ലെങ്കിൽ പഞ്ചസാരയും ചേർത്ത് ഉണ്ടാക്കുന്നു എന്നതിനാൽ ഇതിന് ഏറെ ആരോഗ്യപരമായ ഗുണങ്ങളും ഉണ്ട്. ഓരോ ദിവസവും ഈ പട്ടണത്തിൽ 50 ക്വിന്‍റൽ തിൽക്കുത് വിറ്റഴിയുന്നുണ്ട്. ഇതിന്‍റെ മനം മയക്കുന്ന മണം അടിച്ചാൽ പിന്നെ ഇന്ത്യക്കാർ മാത്രമല്ല വിദേശികൾ പോലും ഇതിന്‍റെ ആരാധകർ ആയി മാറും.

റാംന എന്ന സ്ഥലത്താണ് തിൽകുതിന്‍റെ തുടക്കം. മാത്രമല്ല ഈ പരമ്പരാഗത മധുര പലഹാരം പിന്നീട് ആരാധകർക്കിടയിൽ സ്വന്തം സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.തണുപ്പ് കാലം വരുന്നതോടെ തിൽക്കുതിന്‍റെ ഗന്ധം ആൾക്കൂട്ടത്തെ ആകർഷിക്കും. പിന്നെ കടകൾക്ക് മുന്നിൽ കഴിക്കാനെത്തുന്നവരുടെ തിരക്ക് തന്നെയായിരിക്കും. രാംനാ റോഡിലെ ഇടവഴികളിലും മറ്റ് വഴികളിലുമൊക്കെ പ്രവേശിച്ചാൽ തിൽക്കുത് ഉണ്ടാക്കുന്ന ശബ്ദം പോലും ആളുകളെ വല്ലാതെ അകർഷിക്കും. ചൂടുള്ള ചട്ടിയിൽ എള്ള് മണികൾ വറത്ത് കൊണ്ടിരിക്കുമ്പോൾ അതിൽ നിന്നുയരുന്ന സുഗന്ധം വായുവിൽ കലരുന്നതോടെ അന്തരീക്ഷം തന്നെ അതിന്‍റെ ലഹരിയിൽ അമരും.

നാടിന് മധുരം പകരും ബിഹാറിന്‍റെ 'തിൽകുത്'

ഈ മധുര പലഹാരത്തിന്‍റെ കറുമുറെ സ്വാദ് അതിനെ ഒന്നു കൂടി പ്രത്യേകത ഉള്ളതാക്കുന്നു. വായിൽ വെള്ളമൂറുന്ന സ്വാദ് കാരണം ആളുകൾക്കിടയിൽ ഗയയിലെ തിൽകുത് ഏറെ പ്രസിദ്ധമാണ്. വര്‍ഷം മുഴുവന്‍ തില്‍കുത് ഇവിടെ ലഭ്യമാണെങ്കിലും ഡിസംബറിനും ഫെബ്രുവരിക്കും ഇടയിലാണ് ബിസിനസ് ഏറ്റവും കൂടുതല്‍ നടക്കുന്നത്. വിദേശ രാജ്യങ്ങളിലേക്ക് വരെ അത് കയറ്റുമതി ചെയ്തു വരുന്നുണ്ട്.

ഗോപി ഷാ എന്ന വ്യക്തിക്കാണ് തില്‍കുത് ആദ്യമായി തയ്യാറാക്കിയതിനുള്ള എല്ലാ അംഗീകാരവും ഈ നാട്ടുകാർ നല്‍കുന്നത്. എന്നാല്‍ അദ്ദേഹത്തിന്‍റെ പൂര്‍വ്വികരും തില്‍കുത് തയ്യാറാക്കുന്നതില്‍ വ്യാപൃതരായിരുന്നു എന്നാണ് അറിയുന്നത്.ഗയ പട്ടണത്തില്‍ ഇന്ന് ഏതാണ്ട് 200-നടുത്ത് തില്‍കുത് കടകളുണ്ട്. ഏതാണ്ട് 20000-ത്തോളം ആളുകള്‍ ഈ ബിസിനസില്‍ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കാളികളായി വരുന്നു. രണ്ട് കോടിയോളം രൂപയുടെ ബിസിനസാണ് നടക്കുന്നത്. ഗയയുടെ പ്രാന്ത പ്രദേശങ്ങളിലേക്കും ബിസിനസ് വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. അതേ സമയം തില്‍കുത് പാകം ചെയ്യുക എന്നുള്ളത് വളരെ പ്രയാസകരമായ ഒരു കാര്യവുമാണ്.

കാലം മാറി വന്നതോടു കൂടി ഈ ബിസിനസില്‍ വ്യാപൃതരായിട്ടുള്ളവരും മാറി കഴിഞ്ഞിരിക്കുന്നു. നിരവധി കട ഉടമകള്‍ ഇപ്പോള്‍ ഓണ്‍ലൈനിലും ഓര്‍ഡറുകള്‍ സ്വീകരിക്കുന്നുണ്ട്. റാഞ്ചി, കല്‍ക്കട്ട, ഹൈദരാബാദ്, ഡല്‍ഹി എന്നിങ്ങനെ നിരവധി പ്രദേശങ്ങളിലേക്കും നഗരങ്ങളിലേക്കും അവര്‍ക്ക് തില്‍കുത് കയറ്റുമതി ചെയ്യുന്നു. സൊമാറ്റോ പോലുള്ള നിരവധി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലകളിലൂടെയും ഇപ്പോല്‍ തില്‍കുത് വാങ്ങുവാന്‍ കഴിയും.

ABOUT THE AUTHOR

...view details