യുവതിയെ കാണാനില്ലെന്ന് പരാതി; ടിക് ടോക് സുഹൃത്ത് തട്ടിക്കൊണ്ടുപോയെന്ന് ആരോപണം - അമരാവതി കുർണൂൽ
ടിക് ടോകിലൂടെ പരിചയപ്പെട്ട അഞ്ജലി, അർച്ചനയെയും മക്കളെയും തട്ടിക്കൊണ്ടുപോയെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്
അമരാവതി: യുവതിയെയും കുട്ടികളെയും കാണാനില്ലെന്ന് പരാതി. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലാണ് സംഭവം. അർച്ചന എന്ന യുവതി ടിക് ടോകിലൂടെയാണ് അഞ്ജലി എന്ന യുവതിയെ പരിചയപ്പെടുന്നത്. അഞ്ജലി മറ്റൊരു വീട്ടിലേക്ക് താമസം മാറുന്നത് വരെ ഇവരുടെ സൗഹൃദം തുടർന്നു. 13 വർഷം മുമ്പാണ് കർണാടക സ്വദേശി രവിയുമായി അർച്ചനയുടെ വിവാഹം കഴിഞ്ഞത്. ഇവർക്ക് രണ്ട് മക്കളുണ്ട്. ഡ്രൈവറായ രവി ആഴ്‌ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമാണ് വീട്ടിൽ വരുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് അർച്ചന അഞ്ജലിയുടെ വീട്ടിലെത്തുകയും താമസിക്കുകയും ചെയ്‌തു. ഭർത്താവില്ലാത്ത സമയത്താണ് അഞ്ജലി അർച്ചനയുടെ വീട്ടിൽ വരാറുള്ളതാണെന്നും പുരുഷന്മാരെപ്പോലെയാണ് അഞ്ജലിയുടെ വസ്‌ത്രധാരണ രീതിയെന്നുമാണ് അർച്ചനയുെട വീട്ടുകാർ പറയുന്നത്. നാല് ദിവസങ്ങൾക്ക് മുമ്പ് അർച്ചനയെയും രണ്ട് മക്കളെയും കാണാനില്ലെന്ന പരാതിയുമായി അർച്ചനയുടെ കുടുംബം പൊലീസിനെ സമീപിച്ചിരുന്നു. അഞ്ജലി അർച്ചനയെയും മക്കളെയും തട്ടിക്കൊണ്ടുപോയെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്.