കേരളം

kerala

ETV Bharat / bharat

നിര്‍ഭയ കേസ്; ആരാച്ചാര്‍ ആയി, മരണ വാറണ്ടിനായി കാത്തിരിപ്പ് - ആരാച്ചാര്‍ പവന്‍

ഡിസംബര്‍ ഒമ്പതിന് ജയില്‍ അധികൃതര്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കി. ജോലി ചെയ്യുന്നതില്‍ കുറ്റബോധമില്ലെന്ന് ആരാച്ചാര്‍ പവന്‍.

Tihar seeks hangman from UP for Nirbhaya killers  തിഹാര്‍ ജയില്‍  നിര്‍ഭയ കേസ്  പ്രതികളെ തൂക്കിക്കൊല്ലാന്‍  ആരാച്ചാര്‍  ആരാച്ചാര്‍ പവന്‍  ഉത്തര്‍പ്രദേശ്
നിര്‍ഭയ കേസ്; പ്രതികളെ തൂക്കിക്കൊല്ലാന്‍ ആരാച്ചാരെ തേടി തിഹാര്‍ ജയില്‍

By

Published : Dec 12, 2019, 7:32 PM IST

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളെ തൂക്കിക്കൊല്ലാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആരാച്ചാര്‍മാരെ തേടി തിഹാര്‍ ജയില്‍. നിര്‍ഭയ കേസ് പ്രതികളുടെ തൂക്കിക്കൊല ഉടന്‍ നടപ്പാക്കുമെന്നുറപ്പായ സാഹചര്യത്തിലാണ് ജയില്‍ അധികൃതരുടെ നീക്കം.

ഡിസംബര്‍ ഒമ്പതിനാണ് അപേക്ഷ ഉത്തര്‍പ്രദേശിന് കൈമാറിയത്. പവന്‍ ഗുപ്ത, അക്ഷയ് സിങ് ഠാക്കൂര്‍, മുകേഷ് സിങ്, വിനയ് ശര്‍മ എന്നിവരാണ് കേസില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്.

തീഹാര്‍ ജയിലിന് ആരാച്ചാര്‍മാരെ നല്‍കാന്‍ തടസമില്ലെന്നും സമയം അറിയിച്ചാല്‍ മതിയെന്നും യുപി ജയില്‍ ഡിജിപി ആനന്ദ് കുമാര്‍ പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും തയ്യാറായി നില്‍ക്കാന്‍ രണ്ട് ആരാച്ചാര്‍മാരോട് പറഞ്ഞിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു.

തിഹാർ ജയിലിലെ ചില പ്രതികൾക്ക് വധശിക്ഷ ലഭിച്ചിട്ടുണ്ടെന്നും അവരുടെ നിയമപരവും ഭരണഘടനാപരവുമായ നടപടിക്രമങ്ങള്‍ അവസാനിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. ഇതിനിടെ കേസിലെ പ്രതികളിലൊരാളെ ഞായറാഴ്ച രാത്രി മണ്ടോളി ജയിലിൽ നിന്ന് തിഹാർ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. കേസിലെ മറ്റ് മൂന്ന് പ്രതികളായ അക്ഷയ് താക്കൂർ, മുകേഷ് സിംഗ്, വിനയ് ശർമ എന്നിവർ നിലവില്‍ തിഹാർ ജയിലില്‍ തന്നെയാണ്.

ആരാച്ചാര്‍മാരില്‍ ഒരാള്‍ ലക്‌നൗവിലും മറ്റൊരാള്‍ മീററ്റിലുമാണ്. മീററ്റില്‍ താമസിക്കുന്ന പവന്‍ എന്ന് പേരുള്ള ആരാച്ചാര്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കുന്നതിങ്ങനെ; തന്‍റെ കുടുംബം നാല് തലമുറകളായി തൂക്കിലേറ്റുന്നു. ഞങ്ങള്‍ക്ക് ഇതില്‍ വൈകാരികതയില്ല. ഒരാളെ തൂക്കിലേറ്റണമെങ്കില്‍ അയാള്‍ അത്രമാത്രം വലിയ തെറ്റ് ചെയ്തിരിക്കണം. കുറ്റവാളി മരണഭയത്തോടെയാകും ഇപ്പോള്‍ ഉണ്ടാവുക. ഇങ്ങനെയായിരിക്കമം കുറ്റവാളികള്‍ മരിക്കേണ്ടത് എന്നാണ് എന്‍റെ അഭിപ്രായം. മുത്തച്ഛനിൽ നിന്നും പിതാവിൽ നിന്നുമാണ് തൂക്കിക്കൊല്ലാന്‍ താന്‍ പഠിച്ചത്. മൂന്ന് വര്‍ഷം മുമ്പ് നിതാരി കൊലപാതക കേസിലെ പ്രതി സുരേന്ദ്ര കോലിയെ വധശിക്ഷക്ക് വിധിച്ചെങ്കിലും അവസാന നിമിഷം വിധി മാറ്റുകയായിരുന്നു.

201 2 ഡിസംബര്‍ 16നായിരുന്നു രാജ്യത്തെ നടുക്കിയ കേസ്. ഓടുന്ന ബസില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കുകയും പെണ്‍കുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും ആയിരുന്നു. തുടര്‍ന്ന് രാജ്യം മുഴുവന്‍ പ്രതിഷേധം ശക്തമാകുകയും കോടതി പ്രതികളെ വധശിക്ഷക്ക് വിധിക്കുകയും ചെയ്തു. മാത്രവുമല്ല അതിന് ശേഷം ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വിധിക്കണമെന്ന പുതിയ നിയമം കൊണ്ടുവരികയും ചെയ്തു. ശിക്ഷിക്കപ്പെട്ടവരില്‍ ആറ് പേരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളായിരുന്നു. മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ഇയാളെ പിന്നീട് വിട്ടയക്കുകയും ചെയ്തു. പ്രതികളിലൊരാളായ രാം സിംഹ് തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു.

ABOUT THE AUTHOR

...view details