തിഹാർ ജയിൽ ഡയറക്ടർ ജനറലിന് കൊവിഡ് സ്ഥിരീകരിച്ചു - ഡൽഹി കൊവിഡ് വ്യാപനം
ഡൽഹിയിൽ 30,836 പേരാണ് ചികിത്സയിലുള്ളത്.
ഡൽഹിയിൽ 30,836 പേരാണ് ചികിത്സയിലുള്ളത്
ന്യൂഡൽഹി: തിഹാർ ജയിൽ ഡയറക്ടർ ജനറൽ സന്ദീപ് ഗോയലിന് കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ നേരത്തെ നിരവധി ജയിൽ തടവുകാർക്കും ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
കേന്ദ്ര ആരോഗ്യ വകുപ്പിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം 30,836 പേർക്കാണ് ഡൽഹിയിൽ ഇനി ചികിത്സയിലുള്ളത്. രണ്ട് ലക്ഷത്തിലധികം പേർ രോഗമുക്തരായി. 5,087 പേരാണ് ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.