കേരളം

kerala

ETV Bharat / bharat

പിലിഭിത് ടൈഗർ റിസർവിൽ കടുവ ചത്തു - പിലിഭിത് ടൈഗർ റിസർവ്

മയക്കാൻ നല്‍കിയ മരുന്ന് കൂടിയ അളവിലായതാണ് കടുവ ചാകാൻ കാരണമെന്ന് വന്യജീവി പ്രവര്‍ത്തകര്‍ ആരോപിച്ചു

Tiger dies in UP  Pilibhit Tiger Reserve  Tiger dies after being tranquilised  Tiger dies within minutes  പിലിഭിത് ടൈഗർ റിസർവ്  കടുവ ചത്തു
പിലിഭിത് ടൈഗർ റിസർവിൽ കടുവ ചത്തു

By

Published : May 4, 2020, 1:45 PM IST

ലക്‌നൗ: ഉത്തർപ്രദേശിലെ പിലിഭിത് ടൈഗർ റിസർവിൽ മയക്കാൻ മരുന്ന് നല്‍കി 15 മിനിറ്റുള്ളില്‍ കടുവ ചത്തു. കഴിഞ്ഞയാഴ്‌ച അഞ്ച് പേരെ ആക്രമിച്ച കടുവയാണ് ചത്തത്. കടുവയുടെ ശരീരത്തില്‍ വലിയ മുറിവുകളുണ്ടായിരുന്നെന്നും ഇതാണ് മരണകാരണമെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ മയക്കാൻ നല്‍കിയ മരുന്ന് കൂടിയ അളവിലായതാണ് കടുവ ചാകാൻ കാരണമെന്ന് വന്യജീവി പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു.

വെള്ളിയാഴ്‌ച പലിഭിത് ടൈഗർ റിസർവ് (പിടിആർ) പരിധിയിൽ നിന്ന് പുറത്ത് പോയ കടുവ ജാരി ഗ്രാമത്തിലെ മൂന്ന് കര്‍ഷകരെയും വനപാലകരെയും ആക്രമിച്ചിരുന്നു. കടുവയുടെ ശ്വാസനാളത്തിൽ മൂന്ന് മുറിവുകളുണ്ടായിരുന്നു. ഇതാണ് മരണകാരണമെന്ന് പിടിആർ ഡെപ്യൂട്ടി ഡയറക്‌ടർ നവീൻ ഖണ്ടേൽവാൾ പറഞ്ഞു.

ABOUT THE AUTHOR

...view details