യുപിയിൽ കടുവക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി - ലഖിംപൂർ ഖേരി
ലഖിംപൂർ ഖേരി ജില്ലയിലെ ഗോല വൻ മേഖലയിൽ നിന്നാണ് കടുവക്കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
യുപിയിൽ കടുവക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി
ലക്‌നൗ: കടുവക്കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ലഖിംപൂർ ഖേരി ജില്ലയിൽ ഗോല വൻ മേഖലയിലെ കനാലിന്‍റെ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അകാല ജനനം മൂലം കുട്ടി ചത്തതാകാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ഗ്രാമവാസികളുടെ സഹായത്തോടെ മൃതദേഹം പുറത്തെത്തിച്ച് ഉദ്യോഗസ്ഥർ പോസ്റ്റ്‌മോർട്ടത്തിനയച്ചു.