സുന്ദർബൻ: വനങ്ങളുടെ ദേവതകളായ ബാന്‍ബിബിയുടെ ലോകത്ത് കടുവകളാണ് വനം ഭരിക്കുന്നത്. ഉപജീവന മാര്‍ഗത്തിനായി വനത്തിലേക്ക് പോകുന്ന പുരുഷന്മാർ കടുവകളുടെ ആക്രമണത്തിന് ഇരയാകുന്നതോടെ കുടുംബം സംരക്ഷിക്കേണ്ട ചുമതല സ്‌ത്രീകളുടെ ചുമലിലേക്ക് വന്നെത്തുകയാണ്.
പശ്ചിമ ബംഗാളിലെ സുന്ദർബൻ കാടുകളിലെ കടുവ ആക്രമണങ്ങൾ വർധിക്കുന്നു മീൻ പിടിക്കാനും തേൻ ശേഖരിക്കാനും ഞണ്ടുകളെ പിടിക്കാനുമായി വനത്തിലേക്ക് പോകുന്ന പുരുഷന്മാരാണ് കടുവകളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. സാഹസമാണെന്നറിഞ്ഞിട്ടും കുടുംബത്തിലെ പട്ടിണിയെ അതിജീവിക്കാനായി പുരുഷന്മാർ നിർബന്ധിതരാകുകയാണ്. ഈ പ്രദേശങ്ങളിലെ കടുവാക്രമണത്തിലൂടെ വിധവകളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. 2019ലെ സർക്കാർ കണക്കുകൾ പ്രകാരം പ്രദേശത്ത് ഇത്തരത്തിൽ നാല് വിധവകളാണ് ഉള്ളതെങ്കിലും കൃത്യമായി 11 വിധവകളാണ് ഈ പ്രദേശത്തുള്ളത്.
നെതിഡുപാനി, പീർഖാലി തുടങ്ങിയ പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലുമായി കടുവാക്രമണത്തെ തുടർന്ന് വിധവകളാകുന്ന സ്‌ത്രീകളുടെ എണ്ണം വർധിക്കുകയാണെന്നാണ് കണക്കുകൾ. മീൻ പിടിക്കാൻ പോയ ശ്രീനാഥ് മൊണ്ടാൽ, സുബാൽ സർദാർ അടക്കം നിരവധി പേർ തിരികെ വന്നിട്ടില്ല. ഒരിക്കലും തിരികെ വരില്ലെന്ന സത്യം മനസിലാക്കി ശ്രീനാഥിന്‍റെ ഭാര്യ റീത അയാളുടെ ഓർമകളിൽ കഴിയുകയാണ് ഇന്ന്. ശ്രീനാഥിനും സുബലിനും ഒപ്പം അതേ ദിവസം തന്നെ കാട്ടിലേക്ക് പോയ മനോരഞ്ജന്‍ ജന ആക്രമണത്തിൽ നിന്ന് കഷ്‌ടിച്ച് രക്ഷപ്പെടുകയായിരുന്നു.
പട്ടിണിയാണ് ഈ ഗ്രാമങ്ങളിലെ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാനായി സാഹസത്തിനൊരുങ്ങുന്ന പുരുഷന്മാരാണ് കടുവാക്രമണത്തിൽ കൊല്ലപ്പെടുന്നത്. പലപ്പോഴും ഇവരുടെ മൃതദേഹം പോലും ഗ്രാമവാസികൾക്ക് കണ്ടെത്താൻ സാധിക്കാറില്ല. തുടർന്ന് കുടുംബങ്ങളുടെ ഉത്തരവാദിത്വം സ്‌ത്രീകൾ ഏറ്റെടുക്കുന്ന സാഹചര്യത്തിലേക്ക് നയിക്കുകയാണ്.
വേറെ ഉപജീവനമാർഗം കണ്ടെത്താനാവാത്തതിനെ തുടർന്ന് ഗ്രാമവാസികൾ വനത്തിലേക്ക് പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെതിരെ നടപടിയെടുക്കാത്ത സർക്കാർ അധികൃതർ എന്നാൽ വാദിക്കുന്നത് മറിച്ചാണെന്നും ആരോപണമുണ്ട്. ബാൻബിബിയിലെ കടുവകളും വനത്തിലെ സമീപ പ്രദേശങ്ങളിലെ സ്‌ത്രീകളും ഒരുപോലെ നിസഹായരാണ്.