തെലങ്കാനയില്‍ കടുവയുടെ ആക്രമണത്തില്‍ സ്‌ത്രീ മരിച്ചു - telangana news
കുമുരം ജില്ലയിലാണ് സംഭവം. പാടത്ത് ജോലിക്ക് പോകുകയായിരുന്ന സ്ത്രീക്ക് നേരെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്
തെലങ്കാനയില്‍ കടുവയുടെ ആക്രമണത്തില്‍ സ്‌ത്രീ മരിച്ചു
ഹൈദരാബാദ്: തെലങ്കാനയിലെ കുമുരം ജില്ലയില്‍ കടുവയുടെ ആക്രമണത്തില്‍ സ്‌ത്രീ മരിച്ചു. കൊണ്ടപ്പള്ളി ഗ്രാമത്തിലെ നിര്‍മല എന്ന തൊഴിലാളിയാണ് മരിച്ചത്. പാടത്ത് ജോലിക്ക് പോകുന്നതിനിടെയാണ് കടുവ ആക്രമിച്ചത്. സംഭവസ്ഥലത്തുവച്ചുതന്നെ സ്‌ത്രീ മരിച്ചു. പ്രദേശത്ത് കടുവ ഇറങ്ങിയിട്ടുണ്ടെന്ന് നാട്ടുകാര്‍ നേരത്തെ അധികൃതരോട് പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ നവംബര്‍ 11ന് കടുവയുടെ ആക്രമണത്തില്‍ ഒരു ആണ്‍കുട്ടി മരിച്ചിരുന്നു.