ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിള്‍ 370 പിൻവലിക്കുന്ന പക്ഷം സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ബന്ധം ഇല്ലാതാകുമെന്ന് മുൻ മുഖ്യമന്ത്രി മെഹബൂബ മുഹ്തി. ആർട്ടിക്കിള്‍ 370 പിൻവലിക്കണമെന്ന് പറഞ്ഞ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് മറുപടിയായാണ് മുഫ്തിയുടെ പ്രസ്താവന.
ആർട്ടിക്കിള്‍ 370 പിൻവലിച്ചാൽ കശ്മീരിന് ഇന്ത്യയുമായുള്ള ബന്ധം ഇല്ലാതാകും - മെഹബൂബ മുഫ്തി
ആർട്ടിക്കിള്‍ 370 പിൻവലിക്കണമെന്ന് പറഞ്ഞ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് മറുപടിയായാണ് മുഫ്തിയുടെ പ്രസ്താവന. കശ്മിരീന് നൽകിയ പ്രത്യേക പദവി ലംഘിക്കപ്പെട്ടാൽ ഇന്ത്യക്കൊപ്പം നിൽക്കണമോ എന്നത് പുനരാലോചിക്കേണ്ടി വരുമെന്നും മുഫ്തി.
ആത്ര എളുപ്പത്തിൽ പറയാവുന്ന ഒന്നല്ല ഇക്കാര്യമെന്നത് അരുണ്‍ ജെയ്റ്റ്ലി മനസിലാക്കണം. കേന്ദ്രവും ജമ്മുകശ്മീരും തമ്മിലുള്ള പാലമായാണ് ആർട്ടിക്കിള്‍ 370 പ്രവർത്തിക്കുന്നത്. ഇത് ഇല്ലാതാക്കിയാൽ സംസ്ഥാനമായുളള ഇന്ത്യയുടെ ബന്ധം പുനക്രമീകരിക്കേണ്ടി വരും - മെഹബൂബ മുഫ്തി പറഞ്ഞു. ഇന്ത്യൻ ഭരണഘടനയിൽ കശ്മിരീന് നൽകിയ പ്രത്യേക പദവി ലംഘിക്കപ്പെട്ടാൽ ഉപാധികളില്ലാതെ ഇന്ത്യക്കൊപ്പം നിൽക്കണമോ എന്നത് പുനരാലോചിക്കേണ്ടി വരുമെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളയണമെന്ന വാദത്തെ പിന്തുണച്ച് ജെയ്റ്റ്ലി സംസാരിച്ചത്. ജമ്മുകശ്മീരിൽ നിന്നല്ലാത്തവർക്ക് സംസ്ഥാനത്ത് സ്ഥിര താമസവും സ്വത്താവകാശവും വിലക്കുന്ന 35എ പിൻവലിക്കണമെന്നും ജെയ്റ്റലി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളർച്ചയെ ഇവ ബാധിക്കുന്നുവെന്നായിരുന്നു ജെയ്റ്റലിയുടെ നിരീക്ഷണം.