ഹോങ്കോങ്ങിന് ഐക്യദാർഢ്യവുമായി ടിബറ്റൻ വനിതാ സംഘടന - protest in Dharamshala
ടിബറ്റന്‍ വനിതാ സംഘടനയിലെ അംഗങ്ങള്‍ ധര്‍മശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
ഷിംല: ഹോങ്കോങ്ങിലെ ജനാധിപത്യ അനുകൂല പ്രക്ഷോഭകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടിബറ്റൻ വനിതാ സംഘടന. സംഘടനയിലെ അംഗങ്ങൾ ഹിമാചല്‍പ്രദേശിലെ ധര്‍മശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. "ഹോങ്കോങ്, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്", "കുറ്റവാളി കൈമാറ്റ ബില്‍ പിൻവലിക്കൂ" എന്നിങ്ങനെ എഴുതിയ പോസ്റ്ററുകളും പ്ലക്കാർഡുകളുമായാണ് പ്രകടനക്കാർ പ്രതിഷേധ റാലി നടത്തിയത്. ഹോങ്കോങ്ങില്‍ പൊലീസ് വെടിവെപ്പില്‍ കണ്ണിന് പരിക്കേറ്റ സ്‌ത്രീക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രതിഷേധക്കാരില്‍ ചിലര്‍ കണ്ണുമൂടിയാണ് സമാധാന റാലിയില്‍ അണിനിരന്നത്. കുറ്റാരോപിതരെ ചൈനക്ക് കൈമാറാനുള്ള ബില്ലിനെതിരെയുള്ള സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് തുടർച്ചയായ പന്ത്രണ്ടാമത്തെ ആഴ്ചയും ഹോങ്കോങ് സാക്ഷ്യം വഹിച്ചു. ജൂണിൽ ആരംഭിച്ച പ്രക്ഷോഭത്തില്‍ ഇതിനോടകം എണ്ണൂറിലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
TAGGED:
protest in Dharamshala