ചെന്നൈ:പുതിയ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ വിജയം ആഘോഷമാക്കി തുലസേന്ദ്രപുരം ഗ്രാമം. ചെന്നൈയിലേക്ക് കുടിയേറുന്നതിനുമുമ്പ് കമലാ ഹാരിസിന്റെ പൂർവികർ താമസിച്ചിരുന്ന ഗ്രാമമാണ് തുലസേന്ദ്രപുരം.
കമലാ ഹാരിസിന്‍റെ വിജയം ആഘോഷമാക്കി തുലസേന്ദ്രപുരം - തുലസേന്ദ്രപുരം
ചെന്നൈയിലേക്ക് കുടിയേറുന്നതിനുമുമ്പ് കമല ഹാരിസിന്റെ പൂർവികർ താമസിച്ചിരുന്ന ഗ്രാമമാണ് തുലസേന്ദ്രപുരം
കമലാ ഹാരിസിന് അഭിനന്ദനങ്ങൾ. ഗ്രാമത്തിന്റെ അഭിമാനമാണ് നിങ്ങൾ, ആശംസകൾ എന്നിങ്ങനെ ഗ്രാമത്തിലെ സ്ത്രീകൾ നിറപ്പൊടിയിൽ വീടിന് മുന്നിൽ എഴുതി. ഗ്രാമത്തിലുള്ളവർ പാട്ടുകൾ പാടിയും നൃത്തം ചെയ്തും പടക്കം പൊട്ടിച്ചും സന്തോഷം പങ്കുവെച്ചു. ഹാരിസിനെ ആശംസിച്ച് ബോർഡുകളും പോസ്റ്ററുകളും ഉയർന്നു.
ഇന്ത്യയിൽ ജനിച്ച ഹാരിസിന്റെ അമ്മ കാലിഫോർണിയ സർവകലാശാലയിൽ പഠിക്കാനായി പത്തൊമ്പതാം വയസിലാണ് അമേരിക്കയിലേക്ക് പോയത്. ശേഷം ജമൈക്കൻ പൗരനെ വിവാഹം കഴിക്കുകയും മകൾക്ക് കമല എന്ന് പേരിടുകയും ചെയ്തു. വളരെയധികം സന്തോഷമുണ്ട്. അഭിനന്ദനങ്ങൾ കമലാ ഹാരിസ്. തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് തുലസേന്ദ്രപുരം വില്ലേജ് കൗൺസിലർ അരുൾമൊഴി സുധാകർ പറഞ്ഞു.