ഗാന്ധിനഗര്‍: അമ്മ മരിച്ചതറിയാതെ, ഉണര്‍ത്താന്‍ ശ്രമിച്ച് മൂന്ന് വയസുകാരി പ്രിന്‍സി. ബറൂച്ച് ആശുപത്രിയിലാണ് ഹൃദയഭേദകമായ ഈ സംഭവം നടന്നത്. ദാന്‍ദിയ പ്രദേശത്താണ് പ്രിന്‍സിയും അമ്മയും താമസിച്ചിരുന്നത്. മാരകമായ അസുഖത്തെ തുടര്‍ന്ന് അവശനിലയിലായ പ്രിന്‍സിയുടെ അമ്മ ആശുപത്രിയില്‍വച്ചാണ് മരിച്ചത്. എന്നാല്‍ അമ്മ മരിച്ചതറിയാതെ ഉറങ്ങുകയാണെന്ന ധാരണയില്‍ മണിക്കൂറുകളോളം അമ്മക്ക് അരികില്‍ ഇരുന്ന് പ്രിന്‍സി അമ്മയെ ഉണര്‍ത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. കുഞ്ഞ് പ്രിന്‍സിയുടെ പരിശ്രമം ആശുപത്രി ജീവനക്കാരെയും മറ്റ് രോഗികളെയും കണ്ണീരിലാഴ്ത്തി.
മരിച്ച അമ്മയെ ഉണര്‍ത്താന്‍ ശ്രമിച്ച് കുഞ്ഞ്; കണ്ണീര്‍ കാഴ്ചയായി പ്രിന്‍സി - ബറൂച്ച് സിവില്‍ ആശുപത്രി
ബറൂച്ച് ആശുപത്രിയിലാണ് ഹൃദയഭേദകമായ ഈ സംഭവം നടന്നത്.
മരിച്ച അമ്മയെ ഉണര്‍ത്താന്‍ ശ്രമിച്ച് കുഞ്ഞ്; കണ്ണീര്‍ കാഴ്ചയായി പ്രിന്‍സി
നാളുകള്‍ക്ക് മുമ്പാണ് പ്രിന്‍സിക്ക് അച്ഛനെ നഷ്ടമായത്. പിതാവിന്‍റെ മരണശേഷം ബന്ധുക്കള്‍ പോലും ഉപേക്ഷിച്ച പ്രിന്‍സിയും അമ്മയും ഒറ്റക്കായിരുന്നു താമസം. അമ്മകൂടി പോയതോടെ അനാഥയായിരിക്കുകയാണ് ഈ കുഞ്ഞ്. സംഭവമറിഞ്ഞ് എത്തിയ സാമൂഹിക പ്രവര്‍ത്തകര്‍ കുട്ടിയെ സുരക്ഷിതമായ ഒരു ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ്.