റാഞ്ചി:ജാർഖണ്ഡിലെ ജംതാര ജില്ലയിലെ നാരായൺപൂരിൽ ഖനി തകർന്ന് മൂന്ന് സ്ത്രീകൾ മരിച്ചു. ഖനിയിൽ നിന്ന് വെളുത്ത മണ്ണ് വേർതിരിച്ചെടുക്കുന്ന സ്ത്രീകളാണ് അപകടത്തിൽപ്പെട്ടത്. അപകടം സംഭവിച്ച വിവരം നാട്ടുകാരാണ് അധികൃതരെ അറിയിച്ചത്. തുടർന്ന് ജെസിബി ഉപയോഗിച്ച് അപകടത്തിൽപ്പെട്ടവരുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
നിലവിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും സംഭവ സ്ഥലം സന്ദർശിച്ച ജില്ലാ കമ്മിഷണർ അറിയിച്ചു.