കേരളം

kerala

ETV Bharat / bharat

സംഘർഷങ്ങൾക്കൊടുവിൽ ജാമിയ മിലിയ സർവകശാല നാളെ തുറക്കും - anti-CAA violence

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ഡിസംബർ പതിനഞ്ചിന് അക്രമാസക്തമായതിനെ തുടർന്നാണ് പതിനാറിന് സർവകലാശാല അടച്ചത്

ന്യൂഡൽഹി  പൗരത്വ നിയമ ഭേദഗതി  ജാമിയ മിലിയ സർവകശാല  സംഘർഷം  ജാമിയ മിലിയ  jamia milia protest  Jamia to reopen on Monday  anti-CAA violence  jamia
സംഘർഷങ്ങൾക്കൊടുവിൽ നാളെ ജാമിയ മിലിയ സർവകശാല നാളെ തുറക്കും

By

Published : Jan 5, 2020, 11:45 PM IST

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംഘർഷങ്ങൾക്കൊടുവിൽ ശൈത്യകാല വേക്കേഷന് ശേഷം ജാമിയ മിലിയ സർവകശാല നാളെ തുറക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ഡിസംബർ പതിനഞ്ചിന് അക്രമാസക്തമായതിനെ തുടർന്നാണ് പതിനാറിനാണ് സർവകലാശാല അടച്ചത്. തുടർന്ന് നടക്കേണ്ടിയിരുന്ന പരീക്ഷകളും സർവകശാല റദ്ദാക്കിയിരുന്നു. ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് ഈ മാസം ഒമ്പതിനും ബിരുദ വിദ്യാർഥികൾക്ക് പതിനാറിനും പരീക്ഷകൾ ആരംഭിക്കുമെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിദ്യാർഥികൾ സർവകശാല വെബ്സൈറ്റ് സന്ദർശിക്കണമെന്നും സംശയങ്ങൾക്ക് ജാമിയ ഹെൽപ്പ് ഡെസ്ക്കിനെ സമീപിക്കാമെന്നും അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details