കേരളം

kerala

ETV Bharat / bharat

ബന്ദിപോറയിൽ നിന്ന് തീവ്രവാദികളുടെ മൂന്ന് സഹായികളെ അറസ്റ്റ് ചെയ്‌തു - ജമ്മു കശ്‌മീർ

അറസ്റ്റിലായവര്‍ വിവിധ അട്ടിമറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു

Three terrorist associates arrested  associates arrested  J-K's Bandipora  Jammu and Kashmir  Bandipora Police  terrorist  തീവ്രവാദികളുടെ സഹായികൾ  ബന്ദിപോറ  ശ്രീനഗർ  ജമ്മു കശ്‌മീർ  ജമ്മു
ബന്ദിപോറയിൽ നിന്ന് തീവ്രവാദികളുടെ മൂന്ന് സഹായികളെ അറസ്റ്റ് ചെയ്‌തു

By

Published : Jul 29, 2020, 7:49 PM IST

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബന്ദിപോറിൽ നിന്ന് തീവ്രവാദികളുടെ മൂന്ന് സഹായികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബന്ദിപോറ, ചിറ്റെ ബന്ദെ, ക്വിൽ മുക്കം ബന്ദിപോറ നിവാസികളായ അബ്രാർ ഗുൽസാർ, മുഹമ്മദ് വഖാർ, മുനീർ അഹ്മദ് ഷെയ്ക്ക് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ലോജിസ്റ്റിക് പിന്തുണയും സഹായവും നൽകുന്നതിനൊപ്പം മൂവരും വിവിധ അട്ടിമറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

...view details