കേരളം

kerala

ETV Bharat / bharat

കര്‍ണാടകയില്‍ കാര്‍ അരുവിയില്‍ വീണ് മൂന്ന് പേര്‍ മുങ്ങി മരിച്ചു - ബെംഗളൂരു

സിര്‍സിയിലെ കൊട്‌നമനെയില്‍ നടന്ന അപകടത്തില്‍ രണ്ട് പുരുഷന്‍മാരും ഒരു സ്‌ത്രീയും മുങ്ങി മരിച്ചു.

Three Teenagers Killed as Car Falls into Stream at Sirsi  കാര്‍ അരുവിയില്‍ വീണ് മൂന്ന് പേര്‍ മുങ്ങി മരിച്ചു  Karnataka)  കര്‍ണാടക  ബെംഗളൂരു  Sirsi
കര്‍ണാടകയില്‍ കാര്‍ അരുവിയില്‍ വീണ് മൂന്ന് പേര്‍ മുങ്ങി മരിച്ചു

By

Published : Oct 15, 2020, 7:20 PM IST

ബെംഗളൂരു: കര്‍ണാടകയിലെ സിര്‍സിയില്‍ കാര്‍ അരുവിയില്‍ വീണ് മൂന്ന് പേര്‍ മുങ്ങി മരിച്ചു. മരിച്ചവരില്‍ ഇരുപത്തഞ്ചു വയസ് പ്രായം മതിക്കുന്ന രണ്ട് പുരുഷന്‍മാരും ഒരു സ്‌ത്രീയും ഉള്‍പ്പെടുന്നു. ബുധനാഴ്‌ച രാത്രിയോടെ സിര്‍സിയിലെ കൊട്‌നമനെയില്‍ അപകടം നടന്നെങ്കിലും വ്യാഴാഴ്‌ച രാവിലെയോടെയാണ് സംഭവം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. കൊട്‌നമനെ വളവില്‍ വെച്ച് കാറിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ട് അരുവിയിലേക്ക് പതിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ദര്‍വാദ് രജിസ്ട്രേഷനുള്ള കാറില്‍ സിദ്ധപൂറിന് സമീപത്തെ ഉന്‍ഞ്ചാളി വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു മൂന്ന് പേരും. സിദ്ധപുര പൊലീസ് സംഭവസ്ഥലത്തെത്തുകയും കാറിനുള്ളില്‍ പെട്ട മൃതദേഹങ്ങള്‍ പുറത്തെടുക്കുകയും ചെയ്‌തു. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details