കഞ്ചാവ് കേസിലെ പ്രതികള്‍ പൊലീസ് പിടിയില്‍ - ജമ്മു
വെള്ളിയാഴ്ച വൈകുന്നേരം പട്ടാ ബോഹ്രിക്ക് സമീപം പൊലീസ് നടത്തിയ പരിശോധനയിലാണ് ഗുൽഷൻ കുമാർ, വിക്രം സിംഗ്, റോഷൻ സിംഗ് എന്നിവര്‍ പിടിയിലായത്
ശ്രീനഗർ: മൂന്ന് കുറ്റവാളികളെ നഗര പ്രാന്തപ്രദേശത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം പട്ടാ ബോഹ്രിക്ക് സമീപം പൊലീസ് നടത്തിയ പരിശോധനയിലാണ് ഗുൽഷൻ കുമാർ, വിക്രം സിംഗ്, റോഷൻ സിംഗ് എന്നിവരെ പിടികൂടിയത്. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ അലർട്ട് പോലീസുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു. ഇവർക്കെതിരെ ഡൊമാനയിലെ പൊലീസ് സ്റ്റേഷനിൽ ആയുധ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പിടിയിലായവർ കഞ്ചാവ് കേസിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.