മതില്‍ ഇടിഞ്ഞുവീണ് മൂന്ന് പേര്‍ മരിച്ചു - മതില്‍ പൊളിക്കുന്നതിനിടെ ഇടിഞ്ഞുവീണ് മൂന്ന് പേര്‍ മരിച്ചു
ഗുജറാത്തിലെ പാലിറ്റാന പട്ടണത്തിലാണ് സംഭവം. പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്
ഗാന്ധിനഗര്‍: ഗുജറാത്തില്‍ മതിലിടിഞ്ഞ് വീണ് മൂന്ന് പേര്‍ മരിച്ചു. ഭാവ്നഗർ പാലിറ്റാന പട്ടണത്തിലെ തലേറ്റി പ്രദേശത്താണ് സംഭവം. പ്രദേശത്തുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിന്‍റെ ഭാഗമായി മതില്‍ പൊളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മതില്‍ പണിക്കാരുടെ ദേഹത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. മരിച്ചവരില്‍ കെട്ടിടം പൊളിക്കാൻ കരാറെടുത്ത ഫാറൂറ് ഡെറായും മകൻ തൗഫീഖും ഉള്‍പ്പെടുന്നു. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കെട്ടിടം പൊളിക്കാനെത്തിയ തൊഴിലാളിയാണ് മരിച്ച മറ്റൊരാള്‍. അഞ്ചുപേര്‍ മതിലിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. എട്ട് പണിക്കാരാണ് സംഭവ സമയത്ത് ഇവിടെയുണ്ടായിരുന്നത്.
TAGGED:
દીવાલ ધરાશયી થતા 3 ના મોત.