കേരളം

kerala

ETV Bharat / bharat

23 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മൂന്ന് പാകിസ്ഥാന്‍ സ്വദേശികൾ പിടിയില്‍ - pak nationals

പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാമധ്യേയാണ് മൂന്ന് പാകിസ്ഥാന്‍ സ്വദേശികള്‍ കസ്റ്റംസിന്‍റെ പിടിയിലായത്.

gold

By

Published : Jun 16, 2019, 9:45 PM IST

മുനാബോ(രാജസ്ഥാന്‍): പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി സ്വര്‍ണം കടത്തിയ മൂന്ന് പാകിസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍. ഇവരില്‍ നിന്ന് 23 ലക്ഷം രൂപ വിലമതിക്കുന്ന 700 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. കിഷോര്‍ കുമാര്‍ മഹേശ്വരി, രമേഷ് പത്ര ചീനാജി ഭീല്‍, കൈലാഷ് മാലി എന്നിവരെയാണ് ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ രാജസ്ഥാനില്‍ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇന്ത്യയെയും പാകിസ്ഥാനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസായ താര്‍ ലിങ്ക് എക്‌സ്‌പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന പ്രതികളില്‍ നിന്നും അഞ്ച് സ്വര്‍ണ ബിസ്കറ്റുകൾ, മൂന്ന് മോതിരങ്ങൾ, വള എന്നിവ കണ്ടെടുത്തുവെന്ന് അസിസ്റ്റന്‍റ് കമ്മീഷണര്‍ എം എല്‍ ശര്‍മ അറിയിച്ചു.

ABOUT THE AUTHOR

...view details