കേരളം

kerala

ETV Bharat / bharat

പുതുവർഷ രാവിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ട നിലയിൽ - ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു

ഷാമ്‌ലി സ്വദേശിയായ അജയ് പതക്കിന്‍റെയും ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

CRIME  Uttar Pradesh  up police  പുതുവർഷ രാവ്  ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു  കൊലപാതകം
പുതുവർഷ രാവിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ട നിലയിൽ

By

Published : Jan 1, 2020, 6:32 PM IST

ലഖ്നൗ: ഉത്തർപ്രദേശിലെ ഷാമ്‌ലിയിൽ പുതുവത്സര രാവിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഷാമ്‌ലി സ്വദേശിയായ അജയ് പതക്കിന്റെയും ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

പ്രതികാരമാണ് കൊലപാതകത്തിനു കാരണമെന്ന് സഹാറൻപൂർ ഡിഐജി ഉപേന്ദ്ര അഗർവാൾ പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

കൊലപാതകത്തിന് ശേഷം അജയ് പതക്കിന്‍റെ മകനെയും കാറും കാണാതായിട്ടുണ്ട്. മകനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

ABOUT THE AUTHOR

...view details