കേരളം

kerala

ETV Bharat / bharat

അസമിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് 19; രോഗ ബാധിതരുടെ എണ്ണം 157 ആയി - Assam

നിലവിൽ 110 പേരാണ് അസമിൽ ചികിത്സയിൽ കഴിയുന്നത്.

അസം  മൂന്ന് പേർക്ക് കൂടി കൊവിഡ് 19  ഹിമാന്ത ബിശ്വ ശർമ്മ  അസമിലെ കൊവിഡ് 19 ബാധിതരുടെ എണ്ണം  Assam  Three new COVID-19 positive cases
അസമിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് 19; രോഗ ബാധിതരുടെ എണ്ണം 157 ആയി

By

Published : May 20, 2020, 8:59 AM IST

ഡിസ്പൂർ: അസമിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 157 ആയതായി ആരോഗ്യ മന്ത്രി ഹിമാന്ത ബിശ്വ ശർമ്മ അറിയിച്ചു. പുതിയതായി കൊവിഡ് റിപ്പോർട്ട് ചെയ്ത മൂന്ന് പേരും സരുസജായ് നിരീക്ഷണ കേന്ദ്രത്തിൽ ഉള്ളവരാണ്. സംസ്ഥാനത്ത് ഇതുവരെ 43 പേർ രോഗ മുക്തരായി. നാല് പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 110 പേരാണ് അസമിൽ ചികിത്സയിൽ കഴിയുന്നത്.

രാജ്യത്ത് ഇതുവരെ 1,01,139 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 39,174 പേർ സുഖം പ്രാപിക്കുകയും ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവിൽ ഇന്ത്യയിൽ 58,802 പേരാണ് ചികിത്സയിൽ കഴിയുന്നത്. മരണ സംഖ്യ 3,163 ആയി.

ABOUT THE AUTHOR

...view details