മുംബൈ: മഹാരാഷ്ട്രയിലെ നാന്ദേഡ് ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ പഞ്ചാബില്‍ നിന്ന് മടങ്ങിയെത്തിയ ഡ്രൈവര്‍മാരാണെന്ന് നാന്ദേഡിലെ സിവില്‍ സര്‍ജന്‍ ഡോ. നീല്‍കാന്ത് ബോസികാര്‍ അറിയിച്ചു. പഞ്ചാബില്‍ നിന്നും മടങ്ങിയെത്തിയ മറ്റ് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 29 ആയതായും ജില്ലാ ആരോഗ്യ വിഭാഗം വ്യക്തമാക്കി. ഇതില്‍ രണ്ട് പേര്‍ ചികിത്സയിലിരിക്കെ മരിച്ചു.
മഹാരാഷ്ട്രയിലെ നാന്ദേഡില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 - കൊവിഡ് 19
കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേരില്‍ രണ്ട് പേര്‍ പഞ്ചാബില്‍ വാഹനവുമായി പോയി മടങ്ങിയെത്തിയ ഡ്രൈവര്‍മാരാണ്.
മഹാരാഷ്ട്രയിലെ നാന്ദേഡില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്
നാന്ദേഡിലെ ഗുരുദ്വാരയില്‍ കുടുങ്ങിയ 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം തീര്‍ഥാടകരെ പഞ്ചാബിലേക്ക് കൊണ്ടുപോകുന്ന വാഹനത്തിലെ ഡ്രൈവര്‍മാര്‍ക്ക് കൊവിഡ് പടരാനുള്ള സാധ്യത തള്ളികളയാനാകില്ലെന്ന് മഹാരാഷ്ട്ര മന്ത്രി അശോക് ചവാന്‍ പറഞ്ഞു.