കേരളം

kerala

ETV Bharat / bharat

ചത്തീസ്‌ഗഢിൽ കൊവിഡ് കേസുകളുടെ എണ്ണം ആറായി - ചികിത്സയിൽ

ചത്തീസ്‌ഗഢിൽ കൊവിഡ് കേസുകളുടെ എണ്ണം ആറ് ആയി. വിദേശ യാത്ര കഴിഞ്ഞെത്തിയവർ ഇക്കാര്യം മറച്ചുവെച്ചാൽ കർശന നടപടി.

Three new coronavirus cases  state tally reaches six  വിദേശ യാത്ര  ചികിത്സയിൽ  കൊവിഡ് സ്ഥിരീകരിച്ചു
ചത്തീസ്‌ഗഢിൽ കൊവിഡ് കേസുകളുടെ എണ്ണം 6 ആയി

By

Published : Mar 26, 2020, 12:42 PM IST

ചത്തീസ്‌ഗഢ്: ചത്തീസ്‌ഗഢിൽ ഇന്ന് മൂന്ന് കൊവിഡ് കേസുകൾ കൂടെ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം ആറായി. റായ്‌പൂരിലും ദുർഗിലും ബിലാസ്‌പൂരിലുമായി ഓരോ കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. സ്‌ത്രീകൾ ഉൾപ്പെടെയാണ് ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആറുപേരിൽ നാലുപേരെ റായ്‌പൂർ എയിംസിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ടുപേരും അതത് സ്ഥലങ്ങളിലെ സർക്കാർ ആശുപത്രികളിൽ ചികിത്സയിലാണ്.

അതേസമയം വിദേശ യാത്ര കഴിഞ്ഞെത്തിയവർ ഇക്കാര്യം മറച്ചുവെച്ചാൽ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞയാഴ്‌ച ലണ്ടനിൽ നിന്ന് റായ്‌പൂരിലേക്ക് മടങ്ങിയെത്തിയ 24കാരിക്കാണ് വൈറസ് ബാധ ആദ്യമായി സംസ്ഥാനത്ത് കണ്ടെത്തിയത്.

ABOUT THE AUTHOR

...view details