ആൻഡമാനിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കൊവിഡ് - പോർട്ട് ബ്ലെയർ
കൊവിഡ് രോഗിയായ ബന്ധുവിൽ നിന്നാണ് മൂന്ന് പേർക്കും രോഗം പകർന്നത്. ആൻഡമാൻ നിക്കോബാറിലെ ആകെ രോഗികളുടെ എണ്ണം 15 ആയി.
പോർട്ട് ബ്ലെയർ:ആന്‍ഡമാനില്‍ ഒരു കുടുബത്തിലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രദേശത്തെ ആകെ രോഗികളുടെ എണ്ണം 15 ആയി ഉയർന്നു. ബാംബൂഫ്ലാറ്റ് സ്വദേശിയായ 49കാരന് രണ്ട് ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളിൽ നിന്നാണ് മൂന്ന് പേർക്കും രോഗം പകർന്നത്. രോഗം ബാധിച്ച മൂന്ന് പേരിൽ ഇയാളുടെ ഭാര്യയും ഉൾപ്പെടുന്നു. മൂന്ന് പേരും ജിബി പന്ത് ആശുപത്രിയിൽ ചികിത്സയിലാണ്. ആൻഡമാൻ നിക്കോബാറിൽ "പൂൾ ടെസ്റ്റിംഗ്" രീതി ഉപയോഗിച്ചാണ് കൊവിഡ് പരിശോധനകൾ നടത്തുന്നത്. ഈ രീതിയിൽ ഒരേ സമയം ഒന്നിലധികം ആളുകളെ പരിശോധിക്കാൻ സാധിക്കും.