ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാനങ്ങളുെട രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി. ഫ്രാന്‍സിലെ എയര്‍ബേസില്‍ നിന്നും ബുധനാഴ്‌ച രാവിലെ തിരിച്ച വിമാനം രാത്രി 8.14ലോടെ ഗുജറാത്തിലെ ജാംനഗര്‍ എയര്‍ ബേസിലാണ് ലാന്‍ഡ് ചെയ്‌തത്.
പ്രതിരോധത്തിന് കരുത്തുപകരാന്‍ റാഫേല്‍ രണ്ടാം ബാച്ച് - റാഫേല്‍ കരാര്‍ വാര്‍ത്ത
ബുധനാഴ്‌ച രാവിലെ ഫ്രാന്‍സിലെ എയര്‍ ബേസില്‍ നിന്നും യാത്ര തിരിച്ച റാഫേല്‍ യുദ്ധവിമാനങ്ങള്‍ രാത്രി 8.14 ഓടെ ഗുജറാത്തിലെ ജാംനഗറിലെ എയര്‍ ബേസില്‍ എത്തി
ആകാശത്ത് വെച്ച് ഇന്ധനം നിറക്കുന്ന മിഡ് എയര്‍ റീഫ്യുവലിങ് സാങ്കേതിക വിദ്യയിലൂടെയാണ് ഇത് സാധ്യമായത്. മൂന്ന് വിമാനങ്ങള്‍ ഇത്തരത്തില്‍ എട്ട് മണിക്കൂറോളം നിലത്തിറങ്ങാതെ പറന്നാണ് എത്തിയത്. ആദ്യ ബാച്ചില്‍ അഞ്ച് റാഫേല്‍ വിമാനങ്ങള്‍ ഫ്രാന്‍സ് കൈമാറിയിരുന്നു. ജൂലൈ 28നാണ് ആദ്യ കൈമാറ്റം നടന്നത്. സെപ്‌റ്റംബര്‍ 10ന് പ്രധാനമന്ത്രി വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായതായി പ്രഖ്യാപിച്ചു. ഇന്ത്യ-ചൈന സംഘര്‍ഷം നടക്കുന്ന ലഡാക്കില്‍ റാഫേല്‍ വിമാനങ്ങള്‍ ഉപയോഗിച്ച് വരുന്നുണ്ട്. ഫ്രാന്‍സില്‍ നിന്നും 36 റാഫേല്‍ വിമാനങ്ങളാണ് ഇന്ത്യ സ്വന്തമാക്കുക. 60,000 കോടിയുടെ കരാറാണ് ഇതിനായി കേന്ദ്രം ഒപ്പിട്ടിരിക്കുന്നത്.