ചെന്നൈ: തമിഴ്‌നാട്ടില്‍ മൂന്ന് കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 12 ആയി. സംസ്ഥാന ആരോഗ്യമന്ത്രി സി.വിജയഭാസ്‌കര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
തമിഴ്‌നാട്ടില്‍ മൂന്ന് കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു - covid 19
സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു.
തമിഴ്‌നാട്ടില്‍ മൂന്ന് കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു
ലണ്ടനില്‍ നിന്നെത്തിയ 25 വയസുകാരനും 48 വയസുകാരനും വിദേശത്ത് പോയിട്ടില്ലാത്ത 54 വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ യഥാക്രമം ചെന്നൈ സര്‍ക്കാര്‍ ആശുപത്രിയിലും തിരുപ്പൂര്‍ ഇ.എസ്.ഐ ആശുപത്രിയിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. തമിഴ്‌നാട്ടില്‍ ഈറോഡ്, കാഞ്ചിപുരം, ചെന്നൈ എന്നീ ജില്ലകളില്‍ പൂര്‍ണമായും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.