ലഖ്‌നൗ: ആഗ്രയിൽ 34 യാത്രക്കാരുമായി സഞ്ചരിച്ച സ്വകാര്യ ബസ് തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്ന് പേർ കൂടി പൊലീസ് പിടിയിലായി. സജ്ജയ്, ശ്രാവൺ, യതേന്ദ്ര യാദവ് എന്നിവരാണ് പൊലീസ് പിടിയിലായത്. ചിത്രഹത് പ്രദേശത്ത് നിന്നാണ് പ്രതികളെ പിടികൂടിയതെന്നും കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് കാറുകൾ കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ആഗ്രയില്‍ ബസ് തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിൽ - പ്രദീപ് ഗുപ്‌ത
കേസിലെ മുഖ്യപ്രതിയായ പ്രദീപ് ഗുപ്‌തയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു
![ആഗ്രയില്‍ ബസ് തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിൽ Agra bus hijack case ‘hijacking’ of private bus Uttar Pradesh Police Chitrahat Ravi Kumar Etawah Agra Three more nabbed by UP Police in Agra bus hijack case ഉത്തർ പ്രദേശ് സ്വകാര്യ ബസ് തട്ടിക്കൊണ്ടു പോയ സംഭവം ആഗ്ര ബസ് ഹൈജാക്ക് ബസ് ഹൈജാക്ക് പ്രദീപ് ഗുപ്‌ത ചിത്രഹത്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8509492-590-8509492-1598029695952.jpg)
ആഗ്രയില്‍ ബസ് തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിൽ
കേസിലെ മുഖ്യപ്രതിയായ പ്രദീപ് ഗുപ്‌തയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. പൊലീസും അക്രമികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് ഇയാൾ പിടിയിലായത്. ബുധനാഴ്‌ച വെളുപ്പിന് മൂന്ന് മണിക്ക് ഗുരുഗ്രാമിൽ നിന്ന് ഝാൻസിലേക്ക് പുറപ്പെട്ട സ്വകാര്യ ബസാണ് ആഗ്രയിൽ വച്ച് അക്രമികൾ തട്ടിക്കൊണ്ടു പോയത്.