രാജസ്ഥാനിൽ മൂന്ന് കൊവിഡ് മരണങ്ങൾ കൂടി; രോഗ ബാധിതരുടെ എണ്ണം 12,186 ആയി - coronavirus
സംസ്ഥാനത്ത് ഇതുവരെ 275 കൊവിഡ് രോഗികളാണ് മരിച്ചത്
![രാജസ്ഥാനിൽ മൂന്ന് കൊവിഡ് മരണങ്ങൾ കൂടി; രോഗ ബാധിതരുടെ എണ്ണം 12,186 ആയി രാജസ്ഥാൻ രാജസ്ഥാനിൽ മൂന്ന് കൊവിഡ് മരണങ്ങൾ കൂടി ജയ്പൂർ Rajasthan coronavirus Three more deaths from coronavirus in Rajasthan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7599068-1068-7599068-1592035941877.jpg)
രാജസ്ഥാനിൽ മൂന്ന് കൊവിഡ് മരണങ്ങൾ കൂടി; രോഗ ബാധിതരുടെ എണ്ണം 12,186 ആയി
ജയ്പൂർ: രാജസ്ഥാനിൽ മൂന്ന് കൊവിഡ് രോഗികൾ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 275 ആയി ഉയർന്നു. പുതിയതായി 118 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജസ്ഥാനിൽ ഇതുവരെ 12,186 കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 9175 പേർ രോഗ മുക്തരായി. നിലവിൽ 2736 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്.