ചെന്നൈ:തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ 11 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് ആൺകുട്ടികൾക്കെതിരെ കേസ്. അറസ്റ്റിലായ രണ്ടുപേരെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. ഒരാൾ ഒളിവിലാണ്.
സുന്ദരപുരം സ്വദേശിനിയായ പെൺകുട്ടി അച്ഛനും അമ്മായിക്കുമൊപ്പം വാടക വീട്ടിലാണ് താമസം. ടിവി കാണുന്നതിന് താഴത്തെ നിലയിലുള്ള വീട്ടുടമസ്ഥന്‍റെ വീട്ടിൽ പെൺകുട്ടി പോകാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഉടമസ്ഥന്‍റെ വീട്ടിൽ രണ്ട് ആൺകുട്ടികൾ സ്മാർട്ട്‌ഫോണിൽ അശ്ലീല വീഡിയോകൾ കാണുന്നതായി പെൺകുട്ടി കണ്ടിരുന്നു. ഇരുവരും വീഡിയോ കാണാൻ പെൺകുട്ടിയെ നിർബന്ധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒഴിഞ്ഞു മാറിയ പെൺകുട്ടിയെ പിന്തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി ഒന്നിലധികം തവണ ബലാത്സംഗം ചെയ്യുകയുമായിരുന്നു.