തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു - തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു
സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 6,009 ആയി ഉയർന്നതായി ആരോഗ്യമന്ത്രി സി. വിജയഭാസ്കർ.
ചെന്നൈ:തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 40 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. വെള്ളിയാഴ്ച 600 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 6,009 ആയി ഉയർന്നതായി ആരോഗ്യമന്ത്രി സി. വിജയഭാസ്കർ പറഞ്ഞു. പുതിയ കേസുകളിൽ 405 പുരുഷന്മാരും 195 സ്ത്രീകളും ഉൾപ്പെടുന്നു. വർദ്ധിച്ചുവരുന്ന എണ്ണം സംബന്ധിച്ച് പൊതുജനത്തിന് ആശങ്ക വേണ്ടെന്ന് മന്ത്രി പറഞ്ഞു. ഗുരുതരമായ ശ്വാസകോശ സംബന്ധമായ അണുബാധയുള്ളവരെയും ചുമ പോലുള്ള സാധാരണ ലക്ഷണങ്ങൾ ഉള്ള ആളുകളെയും പരിശോധിച്ചതിനാലാണ് എണ്ണത്തിൽ വർധനയെന്നും മന്ത്രി കൂട്ടിചേർത്തു.