വീട്ടമ്മയെയും മകനെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി
കേസിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും ഫോറൻസിക് വിദഗ്ദർ സ്ഥലം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
ചണ്ഡിഗഡ്: വീട്ടമ്മയെയും മകനെയും മകളെയും വീടിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ രീതിയിൽ കണ്ടെത്തിയതായി ചണ്ഡിഗഡിലെ മണിമാജ്ര ടൗൺ പൊലീസ് പറഞ്ഞു. 45കാരിയായ സരിതയും മകൾ സാഞ്ചി (21), മകൻ അർജുൻ (16) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചണ്ഡിഗഡ് സീനിയർ പൊലീസ് സൂപ്രണ്ട് നിലമ്പാരി ജഗദലെ പറഞ്ഞു. സരിതയുടെ ഭർത്താവായ സജ്ജയ് അറോറക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ ഇയാളെയും പൊലീസ് ചോദ്യം ചെയ്യും. കേസിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും ഫോറൻസിക് വിദഗ്ദർ സ്ഥലം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.