കശ്‌മീർ:ബട്‌മാലു മേഖലയിലുണ്ടായ വെടിവെയ്‌പ്പിൽ മൂന്ന് തീവ്രവാദികളും ഒരു യുവതിയും കൊല്ലപ്പെട്ടതായി ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) ദിൽബാഗ് സിംഗ് അറിയിച്ചു. സംഭവത്തിൽ ഒരു സിആർപിഎഫ് ഡെപ്യൂട്ടി കമാൻഡന്‍റിന് ഗുരുതരമായി പരിക്കേറ്റെന്നും ശ്രീനഗറിലെ പത്രസമ്മേളനത്തിൽ ഡിജിപി വ്യക്തമാക്കി.
ബട്‌മാലു വെടിവെയ്‌പ്പിൽ മൂന്ന് തീവ്രവാദികളും ഒരു യുവതിയും കൊല്ലപ്പെട്ടു - kashmir
വെടിവെയ്‌പ്പിൽ ഒരു സിആർപിഎഫ് ഡെപ്യൂട്ടി കമാൻഡന്‍റിന് ഗുരുതരമായി പരിക്കേറ്റെന്നും ഡിജിപി ദിൽബാഗ് സിംഗ് അറിയിച്ചു
ബട്‌മാലു വെടിവെയ്‌പ്പിൽ മൂന്ന് തീവ്രവാദികളും ഒരു യുവതിയും കൊല്ലപ്പെട്ടു
ജമ്മു കശ്മീരിൽ ഈ വർഷം 177 തീവ്രവാദികൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 165 തീവ്രവാദികൾ ജമ്മു മേഖലയിൽ നിന്നാണെന്നും 22 പേർ കശ്‌മീരിൽ നിന്നാണെന്നും ഡിജിപി വിശദമാക്കി. ഇക്കൂട്ടത്തിൽ വിദേശങ്ങളില്‍ നിന്നുള്ള 22 തീവ്രവാദികൾ ഉൾപ്പെടുന്നു. ജമ്മു കശ്‌മീരിലെ സമാധാനം തകർക്കാനാണ് പാകിസ്ഥാന്‍റെ ശ്രമമെന്നും ഡിജിപി ദിൽബാഗ് സിംഗ് കൂട്ടിച്ചേർത്തു.