ലക്‌നൗ: ഉത്തർപ്രദേശിലെ യമുന അതിവേഗ പാതയിലുണ്ടായ കാറപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. നോയിഡയിൽ നിന്നും പോകുകയായിരുന്ന ട്രക്ക് ഡിവൈഡറിൽ ഇടിച്ചതിനുശേഷം കാറിൽ ഇടിക്കുകയായിരുന്നു.
യുപിയില്‍ കാറപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു - യമുന അതിവേഗ പാത
സിദ്ധാർഥനഗർ സ്വദേശികളായ റിങ്കി, അനിത ഗുപ്‌ത, പവൻ ദുബെ എന്നിവരാണ് മരിച്ചത്
യുപിയിലെ കാറപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
കാറിലുണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുമൻ (27), സുഭാഷ് (55) എന്നിവർക്കാണ് പരിക്കേറ്റത്. സിദ്ധാർഥനഗർ സ്വദേശികളായ റിങ്കി (25), അനിത ഗുപ്‌ത (35), പവൻ ദുബെ (38) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.