ശ്രീനഗർ:ജമ്മു കശ്‌മീരിലെ രംബൻ ജില്ലയിൽ ലോഡുമായി വന്ന വാഹനം 400 അടി താഴ്‌ചയിലേക്ക് വീണു രണ്ട് പേർ മരിച്ചു. 32കാരനായ ഡ്രൈവർ റൂഫ് അഹമ്മദ്, വാഹനത്തിലെ സഹയാത്രികനായിരുന്ന മുഹമ്മദ് ഉസ്‌മാൻ എന്നിവരാണ് മരിച്ചത്. ജമ്മു-ശ്രീനഗർ ദേശിയപാതയിലാണ് അപകടം ഉണ്ടായത്. കോഴികളുമായി വന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. നടപടികൾ പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹം കുടുംബങ്ങൾക്ക് കൈമാറി.
ജമ്മു കശ്‌മീരിൽ രണ്ട് വാഹനാപകടങ്ങളിൽ മൂന്ന് മരണം - ജമ്മു
ജമ്മുവിൽ നിന്ന് കശ്‌മീരിലേക്ക് പോകുന്ന രണ്ട് വാഹനങ്ങളാണ് രണ്ട് പ്രദേശങ്ങളിലായി താഴ്‌ചയിലേക്ക് വീണ് അപകടത്തിൽ പെട്ടത്.
ജമ്മു കശ്‌മീരിൽ രണ്ട് വാഹനാപകടങ്ങളിൽ മൂന്ന് മരണം
ബനിഹാലിലെ ചമൽവാസിൽ ചരക്ക് നിറച്ച ട്രക്ക് 100 അടി താഴ്‌ചയിലേക്ക് വീണു ഒരാൾ മരിച്ചു. ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ജമ്മുവിൽ നിന്നും കശ്‌മീരിലേക്ക് പോകുന്ന ട്രക്കാണ് അപകടത്തിൽ പെട്ടത്. പുൽവാമിലെ പാംപോർ സ്വദേശികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.