യുപിയിൽ കാർ അഴുക്കുചാലിലേക്ക് മറിഞ്ഞ് മൂന്ന് മരണം - യുപി കാറപകടം
പ്രീത്, സത്യവീർ സിങ്, കുൽദീപ് എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു
യുപിയിൽ കാർ അഴുക്കുചാലിലേക്ക് മറിഞ്ഞ് മൂന്ന് മരണം
ലക്‌നൗ: ഉത്തർപ്രദേശിലെ നോയിഡയിൽ കാർ അഴുക്കുചാലിലേക്ക് മറിഞ്ഞ് മൂന്ന് പേർ കൊല്ലപ്പെട്ടു. പ്രീത് (14), സത്യവീർ സിങ് (22), കുൽദീപ് (27) എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുന്ന വഴിക്കാണ് അപകടം നടന്നത്. കാറിന്‍റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ് പറഞ്ഞു.