ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു - വാഹനാപകടം
ആറ് പേർ സഞ്ചരിച്ച ആംബുലൻസ് മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
ഉത്തർ പ്രദേശിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു
ലഖ്‌നൗ: ജയ്‌പൂർ ആഗ്ര ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ അടക്കം മൂന്ന് പേർ മരിച്ചു. ആറ് പേർ സഞ്ചരിച്ച ആംബുലൻസ് മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. രോഗിയായ മംമ്തയുടെ ഭർത്താവായ ഹേം സിങ് ഒപ്പം സഞ്ചരിച്ച ആഗ്ര സ്വദേശികളായ മഹാരാജ്, ഗുലോബോ എന്നിവരാണ് മരിച്ചതെന്നും പൊലീസ് പറഞ്ഞു. മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിന് അയച്ചെന്നും പൊലീസ് കൂട്ടിച്ചേർത്തു.