ന്യൂഡൽഹി:കൊറോണ വൈറസ് ബാധ സംശയിക്കപ്പെടുന്ന മൂന്ന് പേർ നിരീക്ഷണത്തിൽ. ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിലെ ഇൻസുലേഷൻ വാർഡിൽ ആണ് രോഗക്ഷണമുള്ളവരെ പാർപ്പിച്ചിരിക്കുന്നത്. 24നും 48നും ഇടയിൽ പ്രായമുള്ളവരാണ് മൂന്ന് പേരും. ഇന്നലെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊറോണ വൈറസ് ബാധ : ഡൽഹിയിൽ മൂന്ന് പേർ നിരീക്ഷണത്തിൽ
തിങ്കളാഴ്‌ച്ച വരെ 155 വിമാനങ്ങളിലായി ചൈനയിൽ നിന്ന് ഇന്ത്യയിലെത്തിയ 33,552 യാത്രക്കാരെ പരിശോധനക്ക് വിധേയമാക്കി.
കൊറോണ വൈറസ് : ഡൽഹിയിൽ മൂന്ന് പേർ നിരീക്ഷണത്തിൽ
ഇവരുടെ ശരീര സ്രവങ്ങളുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചതായി ആർഎംഎൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. മീനാക്ഷി ഭരദ്വാജ് പറഞ്ഞു. മൂന്ന് പേരും ഡൽഹി സ്വദേശികളാണ്. തിങ്കളാഴ്‌ച്ച വരെ 155 വിമാനങ്ങളിലായി ചൈനയിൽ നിന്ന് ഇന്ത്യയിലെത്തിയ 33,552 യാത്രക്കാരെ പരിശോധനക്ക് വിധേയമാക്കി.