പാറ്റ്ന:ബീഹാറിലെ ബെഗുസാരായിൽ 16 വയസുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർ കൊവിഡ് -19 സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ്. രോഗം സ്ഥിരീകരിച്ച മറ്റ് രണ്ട് പേർ 40 നും 63 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 64 ആയി.
ബീഹാറിൽ 16 കാരിക്ക് ഉൾപ്പെടെ മൂന്ന് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - പാറ്റ്ന
ഏപ്രിൽ 11ന് ഐസിഎംആർ പുറത്ത് വിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ 7,703 പേരക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.
കൊവിഡ് 19 സ്ഥിരീകരിച്ചു
ഏപ്രിൽ 11 ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പുറത്ത് വിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 7,703 ആണ്. കണക്കുകൾ പ്രകാരം 1,64,773 വ്യക്തികളിൽ നിന്നായി ഇതുവരെ 1,79,374 സാമ്പിളുകളാണ് ശേഖരിച്ചിട്ടുളളത്. ഇതിലെ 17143 സാമ്പിളുകളുടെ പരിശോധനാ ഫലം വന്നതിൽ 600 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും വ്യക്തമാക്കുന്നു.