ജമ്മു കശ്‌മീരില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ - ശ്രീനഗര്‍
മൂന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ പൊലീസ് സേനയില്‍ നിന്ന് ഒളിച്ചോടി തീവ്രവാദ സംഘത്തില്‍ ചേര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും
ശ്രീനഗര്‍: ഷോപ്പിയാൻ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ മുമ്പ് പൊലീസ് സേനയിലുണ്ടായിരുന്ന വ്യക്തിയാണ്. ഷോപ്പിയാൻ ജില്ലയിലെ വാച്ചി പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞ് നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു ഏറ്റുമുട്ടല്‍. കീഴടങ്ങാനാവശ്യപ്പെട്ടെങ്കിലും തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വിവരം. കൊല്ലപ്പെട്ട മുൻ പൊലീസ് ഉദ്യോഗസ്ഥൻ ആദില്‍ അഹമദ് 2018ലാണ് സേനയില്‍ നിന്നും ഒളിച്ചോടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊല്ലപ്പെട്ട രണ്ട് തീവ്രവാദികളെ തിരച്ചറിഞ്ഞിട്ടുണ്ട്.