ലക്‌നൗ: മാധ്യമപ്രവർത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്‌തു. ബല്ലിയ ജില്ലയിലാണ് സംഭവം നടന്നത്. മാധ്യമപ്രവർത്തകനായ രതൻ സിംഗാണ് വെടിയേറ്റ് മരിച്ചത്. മൂന്ന് പേരെയും സംഭവസ്ഥലത്ത് നിന്ന് തന്നെയാണ് പിടികൂടിയത്. മറ്റ് പ്രതികൾക്കുള്ള തിരച്ചിൽ തുടരുന്നു. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഭൂമിത്തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് ഡിഐജി സുഭാഷ് ചന്ദ്ര ദുബെ പറഞ്ഞു. ഗ്രാമത്തലവന്‍റെ വീട്ടിൽ വെച്ചാണ് ഇയാൾക്ക് വെടിയേറ്റതെന്നും ഇവർ തമ്മിൽ തർക്കം നിലനിന്നിരുന്നതായും ബല്ലിയ പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര നാഥ് പറഞ്ഞു.
മാധ്യമപ്രവർത്തകന്‍ രതന്‍ സിംഗിന്‍റെ കൊലപാതകം; യുപിയിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ - മൂന്ന് പേർ കൂടി അറസ്റ്റിൽ
മാധ്യമപ്രവർത്തകനായ രതൻ സിംഗാണ് വെടിയേറ്റ് മരിച്ചത്. ഗ്രാമത്തലവന്‍റെ വീട്ടിൽ വെച്ചാണ് ഇയാൾക്ക് വെടിയേറ്റതെന്നും ഇവർ തമ്മിൽ തർക്കം നിലനിന്നിരുന്നതായും ബല്ലിയ പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര നാഥ് പറഞ്ഞു.
മാധ്യമപ്രവർത്തകന്‍റെ കൊലപാതകം; മൂന്ന് പേർ കൂടി അറസ്റ്റിൽ
അതേസമയം തർക്കമൊന്നുമില്ലെന്നും പൊലീസ് തെറ്റായ റിപ്പോർട്ടാണ് നൽകിയതെന്നും രതൻ സിംഗിന്‍റെ പിതാവ് വിനോദ് സിംഗ് പറഞ്ഞു. സസ്‌മോലി പൊലീസ് സ്റ്റേഷന് 20 അടി അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല മൃതദേഹം സന്ദർശിച്ചു. മാധ്യമപ്രവർത്തകന്‍റെ മരണം ഗുരുതരമായ വിഷയമാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നഷ്‌ടപരിഹാരം നൽകാനും മരിച്ചയാളുടെ ഭാര്യക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.