ഡൽഹിയിൽ സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ - സ്വർണക്കടത്ത്
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേരെ കസ്റ്റംസ് അധികൃതർ പിടികൂടിയത്.
![ഡൽഹിയിൽ സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ 1](https://etvbharatimages.akamaized.net/etvbharat/prod-images/768-512-05:25:27:1596974127-8354443-430-8354443-1596970461462.jpg)
1
ന്യൂഡൽഹി: ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേരെ കസ്റ്റംസ് അധികൃതർ പിടികൂടി. ഇവരിൽ നിന്ന് 32 ലക്ഷം വിലവരുന്ന 580 ഗ്രാം സ്വർണക്കട്ടികളാണ് പിടികൂടിയത്. കൂടുതൽ വിവരങ്ങൾക്കായി ഇവരെ ചോദ്യം ചെയ്യുകയാണ്. ശനിയാഴ്ച ദുബായിൽ നിന്ന് എത്തിയ രണ്ട് പേരിൽ നിന്ന് സ്വർണ പേസ്റ്റ് പിടികൂടിയിരുന്നു. 34 ലക്ഷം വിലവരുന്ന സ്വർണമാണ് പിടികൂടിയത്.