വ്യാജ സർട്ടിഫിക്കറ്റ് നിർമാണം; മൂന്ന് പേർ പിടിയിൽ - വ്യാജ എസ്.എസ്.സി സർട്ടിഫിക്കറ്റുകൾ
സർട്ടിഫിക്കറ്റുകൾ നിർമിക്കാൻ ഉപയോഗിച്ചിരുന്ന സാമഗ്രികളും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു
ഹൈദരാബാദ്: വ്യാജ എസ്.എസ്.സി സർട്ടിഫിക്കറ്റുകൾ നിർമിച്ച മൂന്ന് പേരെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്‌തു. അഡീഷണൽ ജോയിന്‍റ് സെക്രട്ടറിയുടെ വ്യാജ ഒപ്പോടു കൂടിയ സർട്ടിഫിക്കറ്റുകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്ന സംഘമാണ് അറസ്റ്റിലായത്. മുഹമ്മദ് ഇബ്രാഹിം അലി ഖാൻ, സുരേഷ് കുമാർ, മുഹമ്മദ് ആരിഫ് എന്നിവരാണ് പിടിയിലായത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന രണ്ട് വ്യാജ സർട്ടിഫിക്കറ്റുകൾ, സിപിയു, മൗസ്, കേബിളുകൾ, കമ്പ്യൂട്ടർ സ്ക്രീൻ, കളർ പ്രന്‍റർ, സ്റ്റാമ്പുകൾ, സ്റ്റാമ്പ് പാഡ്, പച്ച മഷി പേന എന്നിവയും പൊലീസ് പിടിച്ചെടുത്തു.